'ആർആർആർ' ആയിരിക്കും, അല്ല 'കശ്മീർ ഫയൽസ്' ആയിരിക്കും; ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി; ട്വിറ്ററിൽ ആരാധകരുടെ പോര് മുറുകുന്നു- RRR or The Kashmir Files, Twitter debates, Oscars 2023
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ആർആർആർ’ ആയിരിക്കും, അല്ല ‘കശ്മീർ ഫയൽസ്’ ആയിരിക്കും; ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി; ട്വിറ്ററിൽ ആരാധകരുടെ പോര് മുറുകുന്നു- RRR or The Kashmir Files, Twitter debates, Oscars 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

അടുത്ത വർഷത്തെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയെ പറ്റിയുള്ള ആരാധകരുടെ പ്രവചനങ്ങളാണ് ഇപ്പോൾ ട്വിറ്ററിൽ നിറയുന്നത്. 95-ാമത് ഓസ്‌കാർ പുരസ്കാര ചടങ്ങ് 2023 മാർച്ചിൽ നടക്കും. മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം പുരസ്കാരങ്ങളുടെ വിഭാ​ഗത്തിലേയ്‌ക്ക് അയക്കാൻ കഴിയുന്ന ഇന്ത്യൻ ചിത്രത്തിങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജൂറി അംഗങ്ങൾ. പട്ടികയിൽ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന് ആരാധകരും സിനിമാ പ്രേമികളും വിലയിരുത്തുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന്, രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർആർആർ. രണ്ട്, വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ്. സമീപ കാലത്തെ വലിയ ഹിറ്റുകളായിരുന്നു രണ്ട് ചിത്രവും. ഇതിൽ ഏത് ചിത്രമായിരിക്കും ഓസ്കാർ പുരസ്ക്കാര വേദിയിലേയ്‌ക്ക് പരി​ഗണിക്കുക എന്നതാണ് സിനിമാ പ്രേമികൾ ചർച്ച ചെയ്യുന്നത്.

‘ആർആർആർ ഫോർ ഓസ്‌കാർ’ എന്ന ഹാഷ്‌ടാഗോടെ ജൂനിയർ എൻടിആറും രാം ചരണും ഓസ്കാർ പുരസ്കാരം കൈയിൽ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെയ്‌ക്കുകയാണ് ഒരു കൂട്ടം സിനിമാ പ്രേമികൾ. അടുത്ത വർഷത്തെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു. പാൻ-ഇന്ത്യ ഹിറ്റ് മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിൽ പോലും ജനപ്രീതി പിടിച്ചു പറ്റുകയും ഹോളിവുഡ് സിനിമാ നിർമ്മാതാക്കൾ പോലും പ്രശംസിക്കുകയും ചെയ്ത ചിത്രമാണ് ആർആർആർ. അതിനാൽ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ചിത്രം പരിഗണിക്കപ്പെടുമെന്നാണ് ആർആർആർ ആരാധകരുടെ അവകാശവാദം.

അതേസമയം, 2023-ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത് കശ്മീർ ഫയൽസ് തിരഞ്ഞെടുക്കപ്പെടുമെന്ന് വലിയ ശതമാനം സിനിമാ പ്രേമികൾ അവകാശപ്പെടുന്നു.  ‘ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി കശ്മീർ ഫയൽസ് വരണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഇതൊരു മികച്ച സിനിമയാണ്. സാങ്കൽപ്പിക കഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്ക് എത്രനാൾ അവാർഡുകൾ നൽകിക്കൊണ്ടിരിക്കും.  ‘ദ കശ്മീർ ഫയൽസ്’ പോലൊരു സിനിമ നിർമ്മിക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ്’ എന്ന് ചില സിനിമാ പ്രേമികൾ ട്വിറ്ററിൽ കുറിക്കുന്നു. ‘ഒരു സാധാരണ ചിത്രം എത്ര ശക്തമാണെന്നും, ശബ്ദം ഇല്ലാതിരുന്നവരുടെ ശബ്ദം ആയി മാറാൻ ഒരു കൊച്ചു ചിത്രത്തിന് സാധിക്കുമെന്നും മനസ്സിലായത് കാശ്മീർ ഫയൽസ് കണ്ടതോടു കൂടിയാണ്’ എന്ന് ചില സിനിമാസ്വാദകർ ട്വിറ്ററിൽ കുറിച്ചു.

2023-ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ എൻട്രിയായി ആർആർആർ അല്ലെങ്കിൽ ദി കാശ്മീർ ഫയൽസ് പരിഗ​ഗണിച്ചേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 16 മുതൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂറി അംഗങ്ങൾ ഓസ്‌കാറിന്റെ ഇന്ത്യൻ ഔദ്യോഗിക എൻട്രിക്കായി ഇന്ത്യൻ സിനിമകൾ കണ്ടു വരികയാണ്. ഒക്ടോബർ ആദ്യം വാരം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

 

 

Tags: Oscars 2023
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies