ചരിത്രനേട്ടവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ സ്‌കൂൾ ഓഫ് നാനോസയൻസസ്; കരൾ അർബുദത്തെ പ്രതിരോധിക്കുന്ന നാനോ മെഡിസിന് യുഎസിന്റെയും ഓസ്‌ട്രേലിയയുടെയും പേറ്റന്റ്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്രനേട്ടവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ സ്‌കൂൾ ഓഫ് നാനോസയൻസസ്; കരൾ അർബുദത്തെ പ്രതിരോധിക്കുന്ന നാനോ മെഡിസിന് യുഎസിന്റെയും ഓസ്‌ട്രേലിയയുടെയും പേറ്റന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമൃത വിശ്വ വിദ്യാപീഠത്തിലെ സ്‌കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ ഗവേഷകർ വികസിപ്പിച്ച കരൾ അർബുദത്തെ പ്രതിരോധിക്കുന്ന നാനോ മെഡിസിന് യുഎസിന്റെയും ഓസ്‌ട്രേലിയയുടെയും പേറ്റന്റ്. ലിവർ സിറോസിസും ലിവർ ട്യൂമറും നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ തോതിൽ സഹായകമാകുന്ന നാനോമെഡിസിൻ ആണ് വികസിപ്പിച്ചത്.

ഡോ. ശാന്തികുമാർ വി നായരും കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ പ്രൊ. ഡോ. മൻസൂർ കോയക്കുട്ടിയും ചേർന്ന് നയിച്ച ഗവേഷക സംഘമാണ് നാനോമെഡിസിൻ വികസിപ്പിച്ചെടുത്തത്. ഡോ.അനുഷ അശോകൻ, ഡോ ഐഡ എം അന്ന, ഡോ.വിജയ് ഹരീഷ്, ഡോ.ബദരിനാഥ് ശ്രീധരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു ഗവേഷകർ.

കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ ഭാഗമായ നാനോ ബയോടെക്‌നോളജി ടാസ്‌ക്‌ഫോഴ്‌സിന്റെ ധനസഹായത്തോടുളള ഗവേഷണ പദ്ധതിയുടെ ഫലമാണ് കണ്ടുപിടുത്തം. ശരീരത്തിന് പുറത്ത് നിന്ന് അയയ്‌ക്കുന്ന റേഡിയോ തരംഗ സിഗ്‌നലുകളോട് പ്രതികരിക്കുന്ന പ്രത്യേക തരം നാനോമെഡിസിൻ ആണ് വികസിപ്പിച്ചെടുത്തത്.

ട്യൂമറിലേക്ക് നാനോകണങ്ങൾ കുത്തിവച്ചാൽ, ബാഹ്യവും വൈദ്യശാസ്ത്രപരമായി അംഗീകരിച്ചതുമായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് അവയെ ചൂടാക്കാം. ഒരു എംആർഐ മെഷീൻ ഉപയോഗിച്ച് ഡോക്ടർമാർക്ക് ട്യൂമർ ദൃശ്യവൽക്കരിക്കുകയും നിയന്ത്രിത രീതിയിൽ കത്തിച്ചുകളയുകയും ചെയ്യാം.

നിലവിൽ വലിയ മൃഗങ്ങളുടെ മാതൃകകളിൽ നിയന്ത്രണ സുരക്ഷാ പഠനങ്ങളാണ് നടക്കുന്നതെന്ന് ഡോ. ശാന്തികുമാർ വി നായർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷണം നടത്തുമെന്നാണ് പ്രതീക്ഷ. ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (BIRAC) പിന്തുണയോടെ ലുഡ്വിഗ് കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലോസാൻ സർവകലാശാല, സ്വിറ്റ്‌സർലൻഡിലെ ജനീവ സർവ്വകലാശാല എന്നിവയുമായി ചേർന്ന് ഈ നാനോപാർട്ടിക്കിളുകളുടെ സാധ്യതകളെക്കുറിച്ചും സംഘം പരിശോധിക്കുന്നുണ്ട്.

ലിവർ സിറോസിസ്, ലിവർ ട്യൂമർ എന്നിവ നേരത്തേ കണ്ടെത്തുന്നതിനും റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ തെറാപ്പി ഉപയോഗിച്ച് കരൾ ട്യൂമറിന്റെ പ്രാരംഭഘട്ട ഇമേജ് ഗൈഡഡ് ചികിത്സയ്‌ക്കും സ്റ്റെം-സെൽ ട്രാൻസ്പ്ലാൻറേഷനുശേഷം സ്റ്റെം സെല്ലുകളുടെ ചലനം ലേബൽ ചെയ്യാനും ട്രാക്കുചെയ്യാനും അതുവഴി ചികിത്സ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ഗവേഷകർ തെളിയിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies