ബംഗളൂരു: കർണാടകയിൽ വർഗ്ഗീയ സംഘർഷത്തിനിടെ ഹിന്ദു യുവാവിനെ മതതീവ്രവാദികൾ കുത്തിക്കൊന്നു. ഹവേരി ജില്ലയിലെ റാനെബെന്നൂരിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ 300 ഓളം മതതീവ്രവാദികൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
വൈകീട്ട് ജില്ലയിൽ വിനായക ചതുർത്ഥിയുടെ ഭാഗമായുള്ള അവസാന ഘട്ട ആഘോഷങ്ങളെന്നോണം ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. ഘോഷയാത്ര പ്രദേശത്തെ ദർഗയ്‌ക്ക് മുൻപിൽ എത്തിയതോടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഹിന്ദു വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിച്ചത്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
FIR regd against 300-500 unknown people belonging to other(#Muslim) community for allegedly attacking #GaneshChaturthi procession in #Ranebennur #Haveri. FIR says around 8.30pm a mob attacked the procession.Later,the mob from the procession pelted stones at the dargah #Karnataka pic.twitter.com/1xTohf2zJd
— Imran Khan (@KeypadGuerilla) September 21, 2022
Comments