സംസ്ഥാനത്ത് വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 158 കോടിയുടെ ഹെറോയിൻ

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരം ബാലരാമപുരത്ത് 22 കിലോ ഹെറോയിൻ പിടികൂടി.158 കോടി വിലമതിക്കുന്ന ഹെറോയിനാണ് ഡിആർഐ പിടികൂടിയത്. ആഫ്രിക്കയിൽ നിന്നാണ് വൻ തോതിൽ ഹെറോയിൻ എത്തിച്ചത്.

ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്തുള്ള വാടക വീട്ടിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സിംബാബ്വെയിലെ ഹരാരെയിൽ നിന്നും മുംബൈയിലേക്കാണ് ആദ്യം ഹെറോയിൻ എത്തിച്ചത്. ശേഷം ട്രെയിൻ മാർ​ഗം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

Share
Leave a Comment