കോട്ടയം : അനധികൃതമായി വിദേശ മദ്യം കൈവശം വെച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുമാരനല്ലൂർ ശ്രീവിഹാറിൽ ശ്രീജിത്ത് മോഹനെ (41) ആണ് എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്ന് 16 ലിറ്റർ മദ്യവും പിടിച്ചെടുത്തു. തുടർന്ന് പ്രതിയുടെ ജാമ്യത്തിനായി കോട്ടയം ജില്ലയിൽ നിന്നുള്ള ഉന്നതർ ഇടപെട്ടുവെന്നാണ് വിവരം.
സോഷ്യൽ മീഡിയയിൽ കുമാരനല്ലൂർ സിപിഎം പാർട്ടിയുടെ മുഖമാണ് ഇയാൾ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിന്റെ വടക്കേ നടയിലെ ഇടവഴിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. മദ്യനിരോധന ദിനത്തിൽ കൂടുതൽ കച്ചവടം ഉദ്ദേശിച്ചാണ് ഇയാൾ മദ്യവിൽപ്പന നടത്തിയത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഉന്നതരുടെ ഇടപെടലിനെ തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. മന്ത്രി തന്നെ നേരിട്ട് ഇടപെട്ടു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Comments