ജമ്മുകശ്മീർ: നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത് സൈന്യം. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
നൂർക്കൂട്ട് മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ ബാഗിലാണ് ഇവ കണ്ടതെന്ന്് സൈന്യം വ്യക്തമാക്കി. റേഡിയോ സെറ്റ്, ഗ്രനേഡുകൾ, സർക്യൂട്ട്,ഒരു ലോഹപെട്ടി എന്നിവ ബാഗിൽ നിന്ന് കണ്ടെടുത്തതായി സൈന്യം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം ബാരമുള്ള ജില്ലയിലെ സോപർ മേഖലയിൽനിന്ന് രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സേന പിടികൂടയിരുന്നു. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഭീകരരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി വിവിധയിടങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു.
Comments