വിമാനം പറന്നുയർന്നപ്പോൾ തീഗോളങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ അമ്പരപ്പിച്ചുകൊണ്ട് പ്രചരിക്കുന്നത്. യുണൈറ്റഡ് എയർലൈൻസിന്റെ UAL149 എന്ന വിമാനമത്തിൽ നിന്നാണ് തീ പുറത്തേക്ക് വന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ 21 ന് രാത്രി 11.24 ഓടെയായിരുന്നു സംഭവം. നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുപൊങ്ങിയതായിരുന്നു വിമാനം. എന്നാൽ ടേക്ക് ഓഫിന് ശേഷമാണ് വിമാനത്തിൽ നിന്ന് തീപ്പൊരികൾ വരുന്നത് ശ്രദ്ധയിൽപെട്ടത്. സവോ പൗലോയിലേക്ക് തിരിച്ച വിമാനമായിരുന്നു അത്. എന്നാൽ തീപ്പൊരി ശ്രദ്ധയിൽ പെട്ടതോടെ വിമാനം തിരിച്ചിറക്കേണ്ടിവന്നു.
#UA149, a #United 777 experiences troubles upon its departure from #Newark Airport.
Video credit: IG | variablecraft
Read more: https://t.co/08mXl4AnEj pic.twitter.com/SEoicHPIqY
— AeroXplorer (@aeroxplorer) September 22, 2022
യുണൈറ്റഡ് എയർലൈൻസ് ബോയിംഗ് 777 ൽ നിന്ന് തീപ്പൊരികൾ പുറത്തുവരുന്ന വീഡിയോ താഴെയുണ്ടായിരുന്ന ഒരാളാണ് പകർത്തിയത്. എഞ്ചിനു സമീപത്ത് നിന്നോ മറ്റോ തീപ്പൊരി ഉയരുന്നത് വീഡിയോയിൽ കാണാം. ഒരു തീഗോളം വരുന്ന ദൃശ്യവും ഇതിലുണ്ട്. എന്നാൽ ഏത് ഭാഗത്ത് നിന്നാണ് ഇത് വീണത് എന്ന് കണ്ടെത്താനായിട്ടില്ല.
Comments