തിരുവനന്തപുരം : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണുവിനെ(33)ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ 16 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ സംഭവം പാർട്ടി ഓഫീസിൽ വെച്ച് ഒതുക്കി തീർക്കാനാണ് ശ്രമം നടന്നത്.
എന്നാൽ ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. വിഷ്ണുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments