നിതീഷ് കുമാറിനെ വിശ്വസിക്കാൻ കഴിയില്ല; എല്ലാവരേയും പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട് പ്രധാനമന്ത്രിയാകാൻ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതീഷ് കുമാറിനെ വിശ്വസിക്കാൻ കഴിയില്ല; എല്ലാവരേയും പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട് പ്രധാനമന്ത്രിയാകാൻ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

ബീഹാർ: പ്രധാനമന്ത്രിയാകാൻ നിതീഷ് കുമാർ ലാലുവിന്റെ മടിയിൽ കയറി ഇരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് കാട്ട് നീതി തിരിച്ചെത്തുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകനുള്ള ആഗ്രഹം കാരണമാണ് നിതീഷ് എൻഡിഎ വിട്ടത്. പൂർണിയ ജില്ലയിൽ സംഘടിപ്പിച്ച ജൻഭാവന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതീഷ് കുമാറുമായി വഴക്കിടേണ്ട യാതൊരു ആവശ്യവുവും തനിക്കില്ല. അതിന് പറ്റിയ ആൾ കൂടെ തന്നെ ഉണ്ടല്ലോ എന്ന് ലാലു പ്രസാദ് യാദവിനെ പരോക്ഷമായി പരാമർശിച്ച് അമിത് ഷാ ചൂണ്ടിക്കാട്ടി. ലാലുവുമായുള്ള ഇത്രയും കാലത്തെ ബന്ധത്തിൽ നിരന്തരം വഴക്കായിരുന്നു. ഇപ്പോൾ തന്നെ നിങ്ങൾ ഭയപ്പെട്ടാണ് അവിടെ ഇരിക്കുന്നത്. സംസ്ഥാനത്തെ ജില്ലകളുടെ അതിർത്തികളെല്ലാം ഇന്ത്യ മഹാരാജ്യത്തിന് ഉള്ളിൽ തന്നെയാണ് അതുകൊണ്ട് നിങ്ങളാരും പേടിക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

പ്രധാനമന്ത്രി ആകാനുള്ള നിതീഷിന്റെ ആഗ്രഹം അദ്ദേഹത്തെ നിലപാടില്ലാത്ത ആളാക്കി തീർത്തു. ഇപ്പോൾ അദ്ദേഹം ചെന്നിരിക്കുന്നത് ലാലുവിന്റെ മടിയിലാണ്. നരേന്ദ്ര മോദിക്ക് പിന്തുണ നൽകി ഈ മഹാസമ്മേളനത്തിൽ തടിച്ചു കൂടിയ ജനങ്ങൾ നിതീഷ്- ലാലു കൂട്ടുകെട്ടുകൾക്കെതിരേയുള്ള മുന്നറിയിപ്പാണെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് വിരുദ്ധ രാഷ്‌ട്രീയത്തിലൂടെ ഉയർന്നു വന്ന താങ്കൾ ഇപ്പോൾ കോൺഗ്രസിന്റെ ഭാഗത്തായതിൽ തനിക്ക് വിഷമമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

നിതീഷ് കുമാറിനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. സ്വന്തം കസേര സംരക്ഷിക്കാൻ വേണ്ടി ലാലു പ്രസാദ് യാദവ്, ജോർജ് ഫെർണാണ്ടസ്, ശരദ് യാദവ്, ജിതൻ റാം മാഞ്ചി തുടങ്ങിയ നിരവധി നേതാക്കളെ പല തവണയായി അദ്ദേഹം വഞ്ചിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ നിന്ന് പുറത്തായതിന് ശേഷം ജെഡിയു കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. നിതീഷ് കുമാറിന് ധൈര്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ബീഹാറിന് നൽകിയ വികസന പദ്ധതികളുടെ കണക്ക് പുറത്തു വിടാൻ തയ്യാറാകണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: amit shaLalu Prasad Yadavnithish kumar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies