നാഗപ്പൂരിൽ ഇന്ത്യക്ക് മിന്നുന്ന വിജയം; ഓസീസിനെ കീഴടക്കിയത് 6 വിക്കറ്റിന്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാഗപ്പൂരിൽ ഇന്ത്യക്ക് മിന്നുന്ന വിജയം; ഓസീസിനെ കീഴടക്കിയത് 6 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: ടി 20 ക്രിക്കറ്റ് പരമ്പരയിൽ രണ്ടാമത്തെ മത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. രോഹിത് പുറത്താവാതെ 46 റൺസെടുത്താണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തുകൾ നേരിട്ട ശർമ്മ നാല് വീതം ബൗണ്ടറികളും സിക്‌സറുകളും നേടി. നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ജയം.

മഴയെ തുടർന്ന് മത്സരം 8 ഓവർ ആക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങ്ങിനയച്ചു. ഓസീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 90 റൺസ് എടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിന്റെ മികച്ച ഇന്നിങ്‌സാണ് കംഗാരുകൾക്ക് ഉയർന്ന സ്‌കോർ സമ്മാനിച്ചത്.

കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പി മാത്യൂ വേഡ്(43 നോട്ടൗട്ട്) അവസാന ഓവറിൽ നടത്തിയ മികച്ച പ്രകടനമാണ് 90ൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോറർ കാമറൂൺ ഗ്രീൻ(5), ഗ്ലെൻ മാക്സ്വെൽ(0), ടീം ഡേവിഡ്(2) എന്നിവർ വേഗം പുറത്തായി. സ്റ്റീവ് സ്മിത് (7) റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടായി.

ബൗളിംഗിൽ ഇന്ത്യയ്‌ക്കായി അക്ഷർ പട്ടേൽ 2 വിക്കറ്റും ജസ്പ്രീത് ബുംമ്ര ഒരു വിക്കറ്റും വീഴ്‌ത്തി. വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. അടുത്ത മത്സരം 25ന് ഹൈദരാബാദിൽ നടക്കും.

Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies