ഗോവ പിടിക്കാൻ തൃണമൂൽ കോൺഗ്രസ് ചെലഴിച്ചത് 47.54 കോടി രൂപ; പണമിറക്കിയിട്ടും മമതയെ കെട്ടുകെട്ടിച്ച് ഗോവൻ ജനത-Trinamool Spent Rs 47.54 Crore For Goa Polls
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവ പിടിക്കാൻ തൃണമൂൽ കോൺഗ്രസ് ചെലഴിച്ചത് 47.54 കോടി രൂപ; പണമിറക്കിയിട്ടും മമതയെ കെട്ടുകെട്ടിച്ച് ഗോവൻ ജനത-Trinamool Spent Rs 47.54 Crore For Goa Polls

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 02:34 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ചെലവഴിച്ചത് 47.54 കോടി രൂപയെന്ന് റിപ്പോർട്ട്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പണം വാരിയെറിഞ്ഞുവങ്കിലും വലിയ നേട്ടമുണ്ടാകാനായില്ല. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ ഗോവയിൽ ഭരണം നിലനിർത്തിയ ബി.ജെ.പി 17.75 കോടി രൂപയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ചെലവഴിച്ചത്.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഗോവയിൽ ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചു. തിരഞ്ഞെടുപ്പ് ചെലവിന്റെ വിശദാംശങ്ങൾ അതത് രാഷ്‌ട്രീയ പാർട്ടികൾ അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിരുന്നു. ഗോവയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അധികാരം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് ഏകദേശം 12 കോടി രൂപ ചെലവഴിച്ചു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ച 11 സ്ഥാനാർത്ഥികൾക്ക് 25 ലക്ഷം രൂപ വീതം നൽകി. കൂടാതെ പാർട്ടിയുടെ കേന്ദ്ര ഫണ്ടിൽ നിന്ന് പ്രചാരണത്തിന് തുക ചെലവഴിച്ചു. ഗോവ തിരഞ്ഞെടുപ്പിൽ 10 സ്ഥാനാർത്ഥികളെ നിർത്തിയ ശിവസേന 92 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ചെലവഴിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്തത് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആയിരുന്നു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 23 സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒറ്റ സീറ്റും നേടാനായില്ല. സഖ്യകക്ഷിയായ മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി 13 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി രണ്ട് പേരെ വിജയിപ്പിച്ചു. എഎപി 39 സ്ഥാനാർത്ഥികളെ നിർത്തി, രണ്ട് സീറ്റുകൾ നേടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു.

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെയും എഎപിയുടെയും പ്രവേശനത്തെ കോൺഗ്രസ് പരിഹസിച്ചിരുന്നു. 40 അംഗ നിയമസഭയിൽ 20 സീറ്റുകൾ നേടിയ ബിജെപി രണ്ട് എംജിപി എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. പിന്നീട് പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുൾപ്പെടെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേർന്നു.

Tags: Mamata Banerjeepramod sawantTrinamool Congress
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies