കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ശശി തരൂർ 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും; നീക്കം മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രതിനിധികളുടെ പിന്തുണയോടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ശശി തരൂർ 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും; നീക്കം മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രതിനിധികളുടെ പിന്തുണയോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂർ 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. അഞ്ച് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് ശശി തരൂർ സമർപ്പിക്കുക. അൻപത് പ്രതിനിധികൾ നാമനിർദ്ദേശം ചെയ്യാനും പിന്താങ്ങാനും വേണം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ശശി തരൂർ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്.

നെഹ്‌റു കുടുംബത്തിൽ നിന്നുളളവർക്ക് മാത്രമേ പിന്തുണ നൽകുവെന്ന നിലപാടിലാണ് കേരളത്തിൽ നിന്നുളള നേതാക്കൾ. ശശി തരൂർ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യവും ഇല്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നേതാക്കളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവരുടെ പിന്തുണ തരൂർ തേടുന്നത്.

ഒക്ടോബർ ഒന്നിനാണ് സൂക്ഷ്മ പരിശോധന. എട്ട് വരെ പിൻവലിക്കാൻ അവസരം ഉണ്ട്.
എട്ടിന് വൈകിട്ട് അഞ്ച് മണിയോടെ മത്സരരംഗത്തുളള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം പുറത്തുവരും. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയാണ് റിട്ടേണിംഗ് ഓഫീസർ. ഒക്ടോബർ 17 നാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 19 ന് ഫലം പ്രഖ്യാപിക്കും.

രാഹുൽ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ചതോടെയാണ് ശശി തരൂർ ഉൾപ്പെടെയുളളവർ മത്സരരംഗത്തേക്ക് വന്നത്. കഴിഞ്ഞ ദിവസം എഐസിസി ആസ്ഥാനത്ത് നിന്നും അഞ്ച് സെറ്റ് നാമനിർദ്ദേശ പത്രികകൾ തരൂർ വാങ്ങിയിരുന്നു.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സ്ഥാനാർത്ഥിത്വമാണ് സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും ആശീർവാദത്തോടെയാണ് ഗെഹ്ലോട്ട് മത്സരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ വന്നാൽ കേരളത്തിലെ നേതാക്കളുടെ പിന്തുണ ഗെഹ് ലോട്ടിന് ഒപ്പമാകും.

Tags: shashi tharoorCongress president election
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies