ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും മഴ മൂലം 8 ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ ഇന്ത്യയും വിജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
ടീമുകൾ
ഓസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്ടൻ), കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), ഡാനിയൽ സാംസ്, പാറ്റ് കമ്മിൻസ്, ആദം സാമ്പ, ജോഷ് ഹെയ്സല്‍വുഡ്
ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ്മ (ക്യാപ്ടൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹർദ്ദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂമ്ര, യുസ്വേന്ദ്ര ചാഹൽ
Comments