'അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും'; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 07:15 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയെ ജനങ്ങള്‍ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടി ഒരിക്കലും പാവപ്പെട്ടവരെ തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുടുംബതാല്‍പ്പര്യങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും യോഗി ആരോപിച്ചു. ലഖ്നൗവില്‍ ഉച്ചഭക്ഷണ പാചകക്കാര്‍ക്കുള്ള അനുമോദന ചടങ്ങിലും പണരഹിത ആരോഗ്യപരിരക്ഷാ കാര്‍ഡ് വിതരണ പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്ക് തന്റെ സര്‍ക്കാര്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ പാചകക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനൊപ്പം അപകടമുണ്ടായാല്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം, അഞ്ച് ലക്ഷം രൂപ വരെ പണരഹിത ചികിത്സ, സാരികള്‍ക്കുള്ള തുക 500 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും യോഗി നടത്തി. ”ഇതെല്ലാം നേരത്തെ ചെയ്യാമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. കാരണം പാവപ്പെട്ടവര്‍ ഒരിക്കലും സമാജ്വാദി പാര്‍ട്ടിയുടെ അജണ്ടയിലെ വിഷയമായിരുന്നില്ല,” യോഗി പറഞ്ഞു.

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ‘ബാബുവെന്ന്’ വിശേഷിപ്പിച്ചായിരുന്നു യോഗിയുടെ പരിഹാസം. കുടുംബത്തിലെ നിരവധി പേര്‍ എംപിമാരായതിനാലാണ് സമാജ്വാദി പാര്‍ട്ടി ശക്തമായി നിലനില്‍ക്കുന്നതെന്ന അഖിലേഷിന്റെ പരാമര്‍ശത്തെയും യോഗി വിമര്‍ശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എസ്പിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കുടുംബത്തിന്റെ നേട്ടത്തിനായി പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും സംസ്ഥാനത്തെ കൊള്ളയടിക്കുകയും ഉത്തര്‍പ്രദേശിനെ ‘ഗുണ്ടകളുടെ സ്വര്‍ഗമാക്കി’ മാറ്റുകയും ചെയ്തുവെന്നും യോഗി ആരോപിച്ചു.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സ്ത്രീകളുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് ഇപ്പോള്‍ കലാപങ്ങളില്‍ നിന്നും കര്‍ഫ്യൂവില്‍ നിന്നും മുക്തമായെന്നും വികസനത്തിന് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അഖിലേഷ് യാദവിന്റെ ദിനചര്യയെയും യോഗി പരിഹസിച്ചു. ഉച്ചയ്‌ക്ക് എഴുന്നേറ്റ് വൈകുന്നേരം ജിമ്മിലും പിന്നീട് സാമൂഹിക ഒത്തുചേരലുകളിലും സമയം ചെലവഴിക്കുന്ന ഒരാള്‍ക്ക് സംസ്ഥാനത്തിനായി എങ്ങനെ സമയം കണ്ടെത്താനാകുമെന്നായിരുന്നു യോഗിയുടെ പരിഹാസം. 2017ന് മുമ്പ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ജീര്‍ണാവസ്ഥയിലായിരുന്നുവെന്നും ‘ഓപ്പറേഷന്‍ കായകല്‍പ്പ്’ പദ്ധതിയിലൂടെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്നും യോഗി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 19 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: yogi adhithyanathAKHILESH YADHAVsamajvadhi party
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies