പാകിസ്താൻ അനുകൂല മുദ്രാവാക്യം; പൂനെയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് അക്രമിക്കൂട്ടത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി; വീരശിവജിയുടെ മണ്ണിൽ രാജ്യദ്രോഹികൾക്ക് സ്ഥാനമില്ലെന്ന് ആവർത്തിച്ച് ഫഡ്നവിസ്- Sedition charges against PFI activists in Maharashtra
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ അനുകൂല മുദ്രാവാക്യം; പൂനെയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് അക്രമിക്കൂട്ടത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി; വീരശിവജിയുടെ മണ്ണിൽ രാജ്യദ്രോഹികൾക്ക് സ്ഥാനമില്ലെന്ന് ആവർത്തിച്ച് ഫഡ്നവിസ്- Sedition charges against PFI activists in Maharashtra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 11:10 pm IST
FacebookTwitterWhatsAppTelegram

പൂനെ: പൂനെയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ പോപ്പുലർ ഫ്രണ്ട് അക്രമികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി മഹാരാഷ്‌ട്ര പോലീസ്. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ അനധികൃതമായി കൂട്ടം ചേർന്ന 70 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, അനധികൃതമായി സംഘം ചേരൽ, രാജ്യദ്രോഹം, മതസ്പർദ്ധ വളർത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തേ, ഛത്രപതി ശിവാജിയുടെ മണ്ണിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.

‘പാകിസ്താൻ സിന്ദാബാദ്‘ മുദ്രാവാക്യം വിളിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അറിയിച്ചിരുന്നു. മഹാരാഷ്‌ട്രയിലെന്നല്ല, ഇന്ത്യയിൽ എവിടെയും പാകിസ്താന് സിന്ദാബാദ് വിളിക്കാൻ ആരെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതെ വിടുന്ന പ്രശ്നമില്ല. എല്ലാവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഫഡ്നവിസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം ഇന്നും ആവർത്തിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പൂനെ പോലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ ചിലർ മഹാരാഷ്‌ട്രയിൽ സിബിഐക്കും ഇഡിക്കുമെതിരെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ചിലർ മുഴക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്‌ട്ര പോലീസ് കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ്.

Tags: MAHARASHTRABJPPFIDevendra Fadnavissedition
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies