ന്യൂഡൽഹി: നവരാത്രി ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ വേ. നവരാത്രി കാലത്ത് ട്രെയിനുകളിൽ സഞ്ചരിക്കുന്ന ഭക്തർക്ക് പ്രത്യേക വിഭവം നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്വിറ്റർ വഴിയാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെയാണ് ട്രെയിനുകളിൽ നവരാത്രി വിഭവം ലഭിക്കുക. ഫുഡ് ഓൺ ട്രാക്ക് ആപ്പുവഴി ഓൺലൈനായും വാങ്ങാവുന്നതാണ്. അല്ലെങ്കിൽ 1323 എന്ന് നമ്പറിൽ ബന്ധപ്പെട്ടാലും വിഭവം ലഭ്യമാകും.
During the auspicious festival of Navratri, IR brings to you a special menu to satiate your Vrat cravings, being served from 26.09.22 – 05.10.22.
Order the Navratri delicacies for your train journey from 'Food on Track' app, visit https://t.co/VE7XkOqwzV or call on 1323. pic.twitter.com/RpYN6n7Nug
— Ministry of Railways (@RailMinIndia) September 25, 2022
ഭക്തർ ഒമ്പത് ദിവസങ്ങളിലായി ദുർഗാ ദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസമാണ് നവരാത്രി ആരംഭിക്കുന്നത്. വിജയദശമി ദിനത്തിലാണ് നവരാത്രി ആഘോഷങ്ങൾക്ക് അവസാനമാകുന്നത്.
Comments