ന്യൂഡൽഹി: 2022 സെഷനിലെ റീ രജിസ്ട്രേഷൻ ചെയ്യാനുള്ള കാലാവധി ഇന്ദിരാ ഗാന്ധി ഓപ്പൺ സർവ്വകലാശാല സെപ്തംബർ 30 വരെ നീട്ടി. സെപ്തംബർ 25 വരെ ആയിരുന്ന അവസാന തീയതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനായി സർവ്വകലാശാലയുടെ വെബ് സൈറ്റ് ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
റീ രജിസ്ട്രേഷൻ നടപടി അടുത്ത സെമസ്റ്ററിലേക്കോ വർഷത്തിലേക്കോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു. രണ്ടാം തവണയാണ് റീ രജിസ്ട്രേഷനായി തീയതി നീട്ടി നൽകുന്നത്. ആദ്യം നിശ്ചയിച്ചിരുന്നത് 2022 ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 25 വരെ ആയിരുന്നു. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന സംവിധാനത്തിലൂടെ സാധിക്കും.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് സർവ്വകലാശാലയുടെ വെബ് സൈറ്റായ ignou.ac.inൽ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Comments