'ഇതാ ഞങ്ങളുടെ കുട്ടി ദുൽഖർ'; കുഞ്ഞിന് തങ്ങളുടെ ഇഷ്ട താരത്തിന്റെ പേര് ഇട്ട് ശ്രീലങ്കൻ ദമ്പതികൾ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഇതാ ഞങ്ങളുടെ കുട്ടി ദുൽഖർ’; കുഞ്ഞിന് തങ്ങളുടെ ഇഷ്ട താരത്തിന്റെ പേര് ഇട്ട് ശ്രീലങ്കൻ ദമ്പതികൾ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ചെറിയ കാലത്തിനുള്ളിൽ തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സൂപ്പർ താരമായി ദുൽഖർ സൽമാൻ ഉയർന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കുള്ള താരമാണ് അദ്ദേഹം. മലയാളത്തിൽ ‘കുറുപ്പ്’, തമിഴിൽ ‘കണ്ണും കണ്ണു കൊള്ളയടിത്താൽ’, തെലുങ്കിൽ ‘സീതാരാമം’, ഹിന്ദിയിൽ ‘ചുപ്’ എന്നിങ്ങനെ വിവിധ ഭാഷകളിലായി അടുത്തിടെ നാല് ഹിറ്റുകളാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്ക് പുറത്തും താരത്തിന് ആരാധകരേറെയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നതും ചില ആരാധകരുടെ പ്രതികരണങ്ങളാണ്. ശ്രീലങ്കയിൽ നിന്നുള്ള ആരാധകരെ കണ്ട് ദുൽഖർ തന്നെ അമ്പരന്നിരിക്കുകയാണ്. ഹിറ്റ് എഫ്എം 96.7 ന് നൽകിയ അഭിമുഖത്തിനിടെ ആർജെ രണ്ട് കടുത്ത ദുൽഖർ ആരാധകരുടെ വീഡിയോ താരത്തെ കാണിച്ചത്.

‘ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്. താങ്കളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എനിക്ക് മലയാളം അത്ര നന്നായി മനസ്സിലാകുന്നില്ല. എന്നാൽ മലയാള സിനിമകൾ കാണുന്നത് നിങ്ങളെ കാണാനാണ്. ചാർലി, ഹായ് സിനാമിക, സീതാരാമം എന്നിവയാണ് എന്റെ പ്രിയപ്പെട്ട സിനിമകൾ. അതിൽ ദുൽഖറിന്റെ പ്രകടനം ഗംഭീരമാണ്. വരാനിരിക്കുന്ന എല്ലാ സിനിമകൾക്കും എല്ലാ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ കഴിയട്ടെ’ എന്ന് ശ്രീലങ്കയിൽ നിന്ന് ഒരു ആരാധിക പറയുന്നു.

ദുൽഖറിനെ കാണിച്ച മറ്റൊരു വീഡിയോ ഒരു ദമ്പതികളുടെ ആയിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് ജോലിക്ക് പോകുന്ന ശ്യാമള എന്ന ശ്രീലങ്കൻ യുവതി നാല് മണിക്ക് എഴുന്നേറ്റ് ഭർത്താവിനെയും കുഞ്ഞിനെയും കൂട്ടി ദുൽഖറിന് വേണ്ടി വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ‘ഹായ് ദുൽഖർ സൽമാൻ, എന്റെ പേര് അമർ, ഇതാണ് ശ്യാമള. ഞങ്ങൾ ശ്രീലങ്കയിലാണ് താമസിക്കുന്നത്. ഉസ്താദ് ഹോട്ടൽ മുതൽ ഞങ്ങൾ നിങ്ങളുടെ വലിയ ആരാധകരാണ്. തമിഴിലും തെലുങ്കിലും താങ്കളുടെ ഒരു സിനിമ പോലും ഞങ്ങൾ നഷ്ടപ്പെടുത്താറില്ല. എന്നാൽ ഈ വീഡിയോയിലെ സസ്പെൻസ് എന്തെന്നാൽ, ദുൽഖർ സൽമാൻ എന്നാണ് എന്റെ കുഞ്ഞിന്റെ പേര്. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. സീതാരാമം കണ്ടു.
താങ്കളുടെ അടുത്ത സിനിമയ്‌ക്കായി കാത്തിരിക്കുകയാണ്, ഒരു ദിവസം കാണാമെന്ന പ്രതീക്ഷയോടെ. ഇതാ നമ്മുടെ ശ്രീലങ്കൻ ദുൽഖർ സൽമാൻ. അദ്ദേഹവും ഒരുനാൾ ഇൻഡസ്ട്രിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് കുഞ്ഞിനെ കാണിച്ചു കൊണ്ട് അമർ അമർ പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് ദുൽഖർ തന്റെ ശ്രീലങ്കൻ ആരാധകരുടെ വീഡിയോ കണ്ടത്.

Tags: Dulquer Salmaan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies