കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ അത് മരണത്തിന് വരെ കാരണമാകാമെന്നും ഏത് ഭക്ഷണം കഴിക്കുമ്പോഴും അതീവ ശ്രദ്ധവേണമെന്നും വിദഗ്ധർ. മൊബൈലും ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്നവരാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ സ്വയം ക്ഷണിച്ചു വരുത്തുന്നതെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളായാലും മുതിർന്നവരായാലും ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനും അതുവഴി അപകടം സംഭവിക്കാനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണം കഴിക്കുമ്പോൾ ആവേശം വേണ്ട. അനാവശ്യ സംസാരങ്ങളും ഒഴിവാക്കാം. ഒരിടത്ത് ഇരുന്ന് സ്വസ്ഥമായി കഴിക്കുക. ഭക്ഷണ സമയത്ത് മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും വേണ്ടത്ര ചെറിയ രൂപത്തിലാക്കി കഴിക്കുക എന്നതുമെല്ലാം അനിവാര്യമാണ്.
അനിയന്ത്രിതമായി സംസാരിക്കുന്നതുമെല്ലാം തൊണ്ടയിൽ മാത്രമല്ല ശ്വാസനാളത്തിലേയ്ക്കും ഭക്ഷണ പദാർത്ഥം എത്തുകയും ശ്വസതടസ്സം ഉണ്ടാവുകയും മരണം വരെ സംഭവിക്കുന്നതും പതിവാണെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മുതിർന്നവർ പലതും ശ്രദ്ധിക്ക ണമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ എന്താണെന്ന് വിദഗ്ധർ നിരവധി നിർദ്ദേശങ്ങളാണ് നൽകുന്നത്. കഴിക്കുന്ന ഭക്ഷണം ചെറിയ കഷ്ണങ്ങളാണെന്ന് ഉറപ്പുവരുത്തണം. ഇത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ബാധകമാണ്. ഭക്ഷണം കഴിക്കുമ്പോൾ അനിയന്ത്രിതമായി സംസാരിച്ചാൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യാം. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മുതിർന്നവർ ഇതെല്ലാം ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
വായിൽ നിന്ന് തൊണ്ടയിലേയ്ക്കും അവിടെ നിന്നും അന്നനാളത്തിലേയ്ക്കും സുഗമമാ യിട്ടാണ് ഭക്ഷണം പോകേണ്ടത്. അതിന് മുമ്പായി വായിൽവെച്ച് ഭക്ഷണം കുഴുമ്പുരൂപ ത്തിലാക്കുക എന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നത്. ശ്വാസ തടസ്സം വരുമ്പോൾ കമഴ്ത്തി കിടത്തി പുറത്ത് അതിശക്തമായി തട്ടിയാൽ മാത്രമേ പലപ്പോഴും ഭക്ഷണ അവശിഷ്ടം പുറത്തുവരികയുള്ളു എന്നതും വിദഗ്ധർ പ്രഥമ ശുശ്രൂഷാ കാര്യമായി ചൂണ്ടിക്കാട്ടുന്നു.
Comments