ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ; ടിയാഗോ ഇവി പുറത്തിറക്കി ടാറ്റ- Tata, Tiago EV
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ; ടിയാഗോ ഇവി പുറത്തിറക്കി ടാറ്റ- Tata, Tiago EV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റയുടെ ഏറെ ജനപ്രിയമായ മോഡലാണ് ടിയാ​ഗോ. ഇപ്പോളിതാ, ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 8.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. നെക്‌സോൺ ഇവി, നെക്‌സോൺ ഇവി മാക്‌സ്, ടിഗോർ ഇവി എന്നിവയ്‌ക്ക് ശേഷം ടാറ്റാ മോട്ടോഴ്‌സിന്റെ ഭാഗത്തു നിന്നുള്ള നാലാമത്തെ ഇവി മോഡലാണ് ടിയാഗോ ഇവി. എന്നാൽ ഈ മൂന്ന് മോഡലുകളിൽ നിന്നും വ്യത്യസ്തമായി, ബാറ്റർ-പവർ മൊബിലിറ്റി സാങ്കേതിക വിദ്യയുള്ള വാഹനമായാണ് ടിയാഗോ ഇവി എത്തിയിരിക്കുന്നത്. നിലവിൽ 10,000 യൂണിറ്റ് ഇലക്ട്രിക് കാറുകളാണ് ടാറ്റ പുറത്തിറക്കിയത്.

250 കിലോമീറ്ററിലധികം റേഞ്ചുള്ള, സാധാരണക്കാർക്ക് വാങ്ങാവുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറായി ടിയാ​ഗോ മാറി. എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക് സെഗ്‌മെന്റുകളിൽ ഓരോ ഇലക്ട്രിക് കാർ മോഡൽ വീതം ടാറ്റയ്‌ക്കുണ്ട്. ഇതിനൊപ്പം, ടിയാ​ഗോ ഇവി കൂടി എത്തിയതോടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ തങ്ങളുടെ സ്ഥാനം ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റയ്‌ക്ക് നേരിട്ട് ഒരു എതിരാളി ഇല്ല. ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) പവർ ചെയ്യുന്ന ടിയാഗോയേക്കാൾ 3.1 ലക്ഷം രൂപ കൂടുതലാണ് പുതിയ ടിയാഗോ ഇവിക്ക്. XE, XT, XZ+, XZ+ ടെക് ലക്സ് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് വഹനം ലഭിക്കുക.

ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഇടത് ഹെഡ്‌ലൈറ്റിൽ ഇലക്ട്രിക് വെഹിക്കിൾ ബാഡ്ജ്, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകൾ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീൽ എന്നിവയെല്ലാം ഐസിഇ പവർ ചെയ്യുന്ന ടിയാഗോയിൽ നിന്ന് പുതിയ ഇവിയ്‌ക്കുള്ള പ്രത്യേകതകളാണ്. കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടിയാഗോ ഇവിയ്‌ക്ക് കമ്പനി നൽകിയിരിക്കുന്നു. ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭിക്കുക.

ടാറ്റ ടിയാഗോ ഇവിക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. 315 കിലോമീറ്റർ എംഐഡിസി റേഞ്ചുള്ള വാഹനത്തിന് 24 kWh ബാറ്ററി പാക്ക് ലഭിക്കുമ്പോൾ, 250 കിലോമീറ്റർ റേഞ്ച് നൽകുന്ന 19.2 kWh ഉള്ള ഒരു ചെറിയ ബാറ്ററി പാക്കും ഉണ്ട്. കൂടാതെ, ഹാച്ച്ബാക്കിന് നാല് ചാർജിംഗ് ഓപ്ഷനുകൾ ലഭിക്കുന്നു. വീട്ടിലിരുന്ന് 15 എ സോക്കറ്റ്, 3.3 കിലോവാട്ട് എസി ചാർജർ, 7.2 കിലോവാട്ട് എസി ഹോം ചാർജർ, ഡിസി ഫാസ്റ്റ് ചാർജർ എന്നിവ ഉപയോഗിച്ച് ഇത് ചാർജ് ചെയ്യാം. 55 കിലോവാട്ട് പവർ ഔട്ട്പുട്ടും 114 എൻഎം പീക്ക് ടോർക്കും ഈ ഹാച്ച്ബാക്കിനുണ്ട്. 5.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tags: TATAlaunchedTiago EV
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies