സിനിമയോടുള്ള തീവ്ര പ്രണയം; ഇന്ത്യയുടെ ഓസ്കർ എൻട്രി ‘ചെല്ലോ ഷോ’ റിലീസിനൊരുങ്ങുന്നു; ട്രെയിലർ പുറത്തിറക്കി- Chhello Show, Trailer
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയോടുള്ള തീവ്ര പ്രണയം; ഇന്ത്യയുടെ ഓസ്കർ എൻട്രി ‘ചെല്ലോ ഷോ’ റിലീസിനൊരുങ്ങുന്നു; ട്രെയിലർ പുറത്തിറക്കി- Chhello Show, Trailer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 11:18 pm IST
Facebook
Twitter
WhatsAppTelegram

2023-ലെ ഓസ്‌കറിനുളള മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയ ചിത്രമാണ് ‘ചെല്ലോ ഷോ’. ഈ മാസം ആദ്യമാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി പാൻ നളിൻ സംവിധാനം ചെയ്ത ​ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിലടക്കം പ്രദർശിപ്പിച്ച ചിത്രം ഒക്ടോബർ 14-ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാ​ഗമായി സിനിമയുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സൗരാഷ്‌ട്രയിലെ ഒരു വിദൂര ഗ്രാമീണമേഖലയിലാണ് കഥ നടക്കുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്‌. ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം അവസാന സിനിമാ പ്രദർശനം എന്നാണ്. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമ്മകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താൻ എങ്ങനെ സിനിമയിൽ ആകൃഷ്ടനായി എന്നാണ് ‘ചെല്ലോ ഷോ’ എന്ന തന്റെ ചിത്രത്തിലൂടെ നളിൻ പറയുന്നത്.

ട്രെയിലർ കാണാം,

സിദ്ധാർത്ഥ് റോയ് കപൂറിന്റെ ബാനറിൽ റോയ് കപൂർ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജുഗാദ് മോഷൻ പിക്ചേഴ്സ്, മൺസൂൺ ഫിലിംസ്, ചെല്ലോ ഷോ എൽഎൽപി, മാർക്ക് ഡ്യുവൽ എന്നിവർ ചേർന്നാണ് ചെല്ലോ ഷോ നിർമ്മിച്ചിരിക്കുന്നത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത തുടങ്ങിയവരാണ് അഭിനേതാക്കൾ. സ്‌പെയിനിൽ നടന്ന 66-ാമത് വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സ്‌പൈക്ക് ഉൾപ്പെടെ നിരവധി അവാർഡുകൾ ചെല്ലോ ഷോ സ്വന്തമാക്കിയിട്ടുണ്ട്.

Tags: TrailerChhello Show
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies