മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കാനുമില്ല; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അശോക് ഗെഹ്‌ലോട്ട്-Ashok Gehlot
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കാനുമില്ല; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അശോക് ഗെഹ്‌ലോട്ട്-Ashok Gehlot

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 03:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് നേതൃത്വം ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു മത്സരിക്കാനില്ലെന്ന് ഗെഹ് ലോട്ട് അറിയിച്ചത്. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനായി ശശി തരൂർ എംപിയും ദ്വിഗ്‌വിജയ് സിംഗും വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഉച്ചയോടെയായിരുന്നു അശോക് ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച തുടർന്നു. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവ വികാസങ്ങളിൽ സോണിയ ഗാന്ധിയോട് മാപ്പ് ചോദിച്ചതായി ഗെഹ്‌ലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി കോൺഗ്രസിന്റെ നിരവധി പദവികൾ അലങ്കരിച്ച വ്യക്തിയാണ് താൻ. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇത് തന്നെ അതീവ ദു:ഖിതനാക്കി. ഈ സാഹചര്യത്തിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. മുഖ്യമന്ത്രിയായി താൻ തുടരണോ എന്ന കാര്യം സോണിയാ ഗാന്ധി തീരുമാനിക്കട്ടേയെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയാണെങ്കിൽ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകണം എന്നായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന തീരുമാനത്തിൽ ഗെഹ്‌ലോട്ട് ഉറച്ചു നിന്നിരുന്നു. ഈ തീരുമാനം ഹൈക്കമാൻഡുമായുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായതോടെയായിരുന്നു അദ്ദേഹം സോണിയ ഗാന്ധിയെ കണ്ടത്.

വെള്ളിയാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് എത്തിയാകും ശശി തരൂരും ദ്വിഗ്‌വിജയ് സിംഗും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ഉച്ചയ്‌ക്ക് 12.45 ഓടെ ഇരുവരും കോൺഗ്രസ് ആസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags: rajasthanCongress presidentAshok Gehlot
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies