പഠന വിഷയത്തിൽ സയൻസും കണക്കും; ക്ലാസിന് മുൻപ് പ്രാർത്ഥനയും ദേശീയ ഗാനവും; മദ്രസകൾക്കായി ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ- Uttar Pradesh issues news timetable for madrasas
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠന വിഷയത്തിൽ സയൻസും കണക്കും; ക്ലാസിന് മുൻപ് പ്രാർത്ഥനയും ദേശീയ ഗാനവും; മദ്രസകൾക്കായി ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ- Uttar Pradesh issues news timetable for madrasas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാൻ ഉത്തർപ്രദേശ് സർക്കാർ. മദ്രസകൾക്കായി സർക്കാർ ടൈം ടേബിൾ പുറത്തിറക്കി. പ്രാർത്ഥനയും, ദേശീയഗാനവും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് ടൈം ടേബിൾ തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബർ ഒന്നു മുതലാണ് പുതിയ ടൈം ടേബിൾ പ്രകാരം മദ്രസകൾ പ്രവർത്തിച്ചു തുടങ്ങുക. സ്‌കൂളുകളിലേതിന് സമാനമായി അഞ്ച് മണിക്കൂറാണ് മദ്രസകളുടെയും പ്രവൃത്തിസമയം. രാവിലെ ഒൻപത് മണി മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകീട്ട് മൂന്ന് മണിവരെയാകും ക്ലാസുകൾ ഉണ്ടായിരിക്കുക. നേരത്തെ രാവിലെ ഒൻപത് മുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെയായിരുന്നു മദ്രസകളുടെ പ്രവർത്തന സമയം. എന്നാൽ പുതിയ ടൈം ടേബിൾ പ്രകാരം വിദ്യാർത്ഥികൾ ഒരു മണിക്കൂർ കൂടി ക്ലാസിൽ ഇരിക്കണം. അദ്ധ്യാപകരും മൂന്ന് മണിവരെ മദ്രസകളിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.

രാവിലെ പ്രാർത്ഥനയോടെയായിരിക്കും ക്ലാസുകൾ ആരംഭിക്കുക. 12.30 നാണ് വിദ്യാർത്ഥികൾക്ക് ആഹാരം കഴിക്കുന്നതിനുള്ള സമയം. ഈ സമയക്രമം കൃത്യമായി പാലിക്കാൻ അദ്ധ്യാപകർക്ക് മദ്രസ വിദ്യാഭ്യാസ ബോർഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മത വിഷയങ്ങളായി അറബി, ഉറുദു, ദീനിയത്, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടാകും.

പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ അവർക്ക് അപകർഷതാബോധം ഉണ്ടാകാൻ പാടില്ലെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്‌തേഖാർ അഹമ്മദ് ജാവേദ് പറഞ്ഞു. അതിനാലാണ് മതവിഷയങ്ങൾക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും സയൻസും കണക്കും ഒക്കെ പഠിപ്പിക്കുന്നത്. രാജ്യത്തിന് അമൂല്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന മികച്ച പൗരന്മാരെ വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: UPmadrasaclasstime table
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies