'പോപ്പുലറാകുന്ന മത തീവ്രവാദം'; എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ ബന്ധം ഇടതു-വലതുമുന്നണികൾ അവസാനിപ്പിക്കാത്തിടത്തോളം കാലം കേരളം തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ് തന്നെ : അങ്കമാലി രൂപത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പോപ്പുലറാകുന്ന മത തീവ്രവാദം’; എസ്ഡിപിഐയുമായുള്ള രാഷ്‌ട്രീയ ബന്ധം ഇടതു-വലതുമുന്നണികൾ അവസാനിപ്പിക്കാത്തിടത്തോളം കാലം കേരളം തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ് തന്നെ : അങ്കമാലി രൂപത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്ഥാപനമാണ് പോപ്പുലർ ഫ്രണ്ട് എന്ന് എറണാകുളം-അങ്കമാലി രൂപത. പോപ്പുലർ ഫ്രണ്ടും, എസ്ഡിപിഐയുമായുള്ള രാഷ്‌ട്രീയ ബന്ധം ഇടതു-വലതുമുന്നണികൾ അവസാനിപ്പിക്കാത്തിടത്തോളം കാലം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറുമെന്നും അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിൽ പറയുന്നു. ‘പോപ്പുലറാകുന്ന മത തീവ്രവാദം’ എന്ന പേരിലുള്ള ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തീവ്രവാദികളുടെ സംഘടനയ്‌ക്ക് പ്രവർത്തിക്കാൻ കേരളം അനുമതി നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് ഹർത്താൽ ദിനത്തിൽ കണ്ട തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അള്ളാഹുവിന്റെ ഭരണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃസ്ഥാനത്താണ് പോപ്പുലർ ഫ്രണ്ട്. സിമിയായും എൻഡിഎഫ് ആയും പിഎഫ്‌ഐ ആയും രൂപീകരിക്കപ്പെടുമെങ്കിലും രാഷ്‌ട്രീയ ഇസ്ലാം എന്ന അടിസ്ഥാനത്തിൽ നിന്നാണ് ഇവരെല്ലാം പ്രവർത്തിക്കുന്നത്.

”അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല” എന്ന സന്ദേശത്തെ തീവ്ര വർഗീയ പ്രവർത്തനങ്ങളിലൂടെ അടിയന്തിര ദൗത്യമായി ഏറ്റെടുത്തുകൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്ഥാപനമാണ് സംഘടനയുടെ ലക്ഷ്യം എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു

പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും അക്കൗണ്ടിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തിയത് 120 കോടി രൂപയാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഐഎസ്‌ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഉൾപ്പെടെയുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഈ പണം ചെലവഴിച്ചത്. പ്രധാനമന്ത്രിയെ ബീഹാറിൽ നടന്ന റാലിക്കിടെ വധിക്കാൻ ശ്രമിച്ചുവെന്ന റിമാന്റ് റിപ്പോർട്ടിലെ പരാമർശം ഗൗരവമുള്ളതാണ്.

കേരളത്തിൽ മാത്രമാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം അക്രമാസക്തമായത്. നിരവധി കെഎസ്ആർടിസി ബസുകൾക്ക് തകർക്കപ്പെട്ടു. 10,000 കോടിയുടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം പഴിചാരി തടി രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ പരിപാടി ഉപേക്ഷിച്ച് പോപ്പുലർ ഫ്രണ്ടുമായും അവരുടെ രാഷ്‌ട്രീയ സംഘടനയായ എസ്ഡിപിഐയുമായുമുള്ള ബന്ധം നിർത്തുകയാണ് വേണ്ടത്. ഇതിന് ഇരു മുന്നണികളും തയ്യാറാകാത്തിടത്തോളം കാലം തീവ്രവദ പ്രവർത്തനങ്ങൾക്ക് വളക്കൂറുളള മണ്ണായി കേരളം മാറും. ഉരുക്കുമുഷ്ടികൊണ്ട് ഹർത്താലിനെ നേരിടാൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ, വർഗീയ സംഘടനകളെ നിലയ്‌ക്ക് നിർത്താനും നിയന്ത്രിക്കാനും സർക്കാരിന്റെ മുഷ്ടിക്ക് ഉരുക്കുബലം പോരാ എന്നാണ് തെളിയുന്നത്.

വർഗീയ സംഘടനകളുടെ സാമുദായിക മുഖവും, സാമുദായിക സംഘടനകളുടെ വർഗീയ സ്വരവും മറയില്ലാതെ പുറത്തുവരുന്ന പുതിയ കാലത്ത് വോട്ട് ബാങ്കിനപ്പുറത്ത് ജനക്ഷേമം ലക്ഷ്യമിടുന്ന പൊതുബോധ നിർമ്മിതികളിൽ സർക്കാരിനും മറ്റ് പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്.

നേരത്തെ കേരളത്തിന്റെ ചുമലിലിരുന്ന് വർഗീയ മുദ്രാവാക്യം വിളിച്ച കുഞ്ഞ്, ഇപ്പോൾ വല്ലാതെ മുതിർന്ന് വളർന്നു വഷളായിരിക്കുകയാണ്. വർഗീയതയുടെ തീവ്ര ആശയങ്ങളാണ് ഹർത്താലിനിടെ തെരുവിൽ മാരകായുധങ്ങളായി അഴിഞ്ഞാടിയത്. ഭൂരിപക്ഷ വർഗീയതയ്‌ക്ക് ഇടമില്ലാത്ത ഈ നാട്ടിൽ മതന്യൂനപക്ഷത്തിന് മദം പൊട്ടുന്നതിനെ വർഗീയവത്ക്കരിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ലേഖനത്തിൽ പറയുന്നു. മതബോധം തലയ്‌ക്ക് പിടിച്ച തലമുറയെ പൊതുബോധത്തിലേക്ക് നയിക്കാൻ തയ്യാറാകണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

Tags: PFIPFI Ban
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies