ന്യൂഡൽഹി : ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. 2022 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ രാജ്യം 40-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം രാജ്യം 46-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഒറ്റയടിക്ക് 40-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻപെങ്ങുമില്ലാത്തവിധം രാജ്യം നവീകരിക്കപ്പെടുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
India Innovating Like Never Before!
India climbs to the 40th rank in the Global Innovation Index of @WIPO, a huge leap of 41 places in 7 years.
The steady rise testifies that India under the leadership of PM @NarendraModi ji is rapidly emerging as the global innovation hub. pic.twitter.com/pltqW8kdUh
— Piyush Goyal (@PiyushGoyal) September 29, 2022
2015 ൽ 81-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് ഇന്ന് 40-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ) സേവനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ മുൻപന്തിയിൽ തുടരുന്നുണ്ടെന്ന് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ അറിയിച്ചു. ഇത് കൂടാതെ വെഞ്ച്വർ ക്യാപിറ്റൽ റസീപ്റ്റ് വാല്യു, സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം, സ്കെയിൽ അപ്പുകൾ, തൊഴിൽ ഉൽപ്പാദന വളർച്ച, ആഭ്യന്തര വ്യവസായ വൈവിധ്യവൽക്കരണം ഉൾപ്പെടെയുള്ളവയിലും രാജ്യം മികച്ച റാങ്കിംഗ് നിലനിർത്തുന്നുണ്ടെന്നാണ് കണക്കുകൂട്ടൽ.
Comments