വാഷിംഗ്ടൺ: യുക്രെയ്ന് വേണ്ടി അമേരിക്ക സർവ്വസന്നാഹവും തീർക്കുന്നതിനിടെ സൈനികന്റെ ചാര പ്രവർത്തനം. അമേരിക്കൻ സൈനികനായ ഡോക്ടറും ആരോഗ്യ മേഖലയിൽ ഡോക്ടറായി പ്രവർത്തിക്കുന്ന ഭാര്യയുമാണ് ചാര പ്രവർത്തിയ്ക്ക് പിടിയിലായത്. അമേരിക്കൻ സൈന്യത്തിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സൈനികൻ റഷ്യയ്ക്ക് രഹസ്യങ്ങൾ കൈമാറിയതായാണ് പെന്റഗൺ കണ്ടെത്തൽ.
അമേരിക്കൻ സൈന്യത്തിലെ ഡോക്ടറായ ജാമീ ലീ ഹെന്റിയും സ്വകാര്യമേഖലയിൽ ഡോക്ടറായി തന്നെ സേവനം അനുഷ്ഠിക്കുന്ന ഭാര്യ അന്ന ഗാബ്രിയേലുമാണ് ചാരവൃത്തിയ്ക്ക് പിടിയിലായത്. അന്ന ജോൺ ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണെന്നാണ് കണ്ടെത്തൽ.
അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ ടീമാണ് ചാരപ്രവർത്തനം നടത്തിയ ദമ്പതികളെ പിടികൂടിയത്. യുദ്ധവുമായി ബന്ധപ്പെട്ട ആരോഗ്യമേഖലയിലെ രഹസ്യവിവരങ്ങൾ, ആശുപത്രിയിലെ സന്നാഹങ്ങൾ, സൈനികരുടെ വിവരങ്ങൾ എന്നിവ കൈമാറിയെന്നാണ് കണ്ടെത്തൽ. മേരിലാന്റ് ബാൾട്ടിമോറിലെ കോടതിയിലാണ് കേസ്.
Comments