ന്യൂഡൽഹി : ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പങ്കിടുന്നതിൽ ചിലർക്ക് താൽപ്പര്യം ഇല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ .ആത്മ നിർഭർ ഭാരതം എന്ന ആശയം ഉണ്ടായത് സ്വദേശി പ്രസ്ഥാനത്തിന്റെ പ്രതിഫലനമാണ്. സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമം മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നാം എന്നതിന് അപ്പുറം ലോകത്തെ മുഴുവൻ ഒരു ഒന്നായി കാണുകയാണ് നമ്മുടെ രാജ്യം ചെയ്യുതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർ പറയുന്നതിനെ നാം ശ്രദ്ധിക്കാറില്ല. നമ്മുടെ ഉദ്ദേശ്യം നിറവേറ്റുന്നതിനും ലോകസമാധാനം നിലനിർത്തുന്നതിനുമായാണ് നാം നിലക്കൊള്ളുന്നത്. ധാർമ്മികതയുടെ കാര്യത്തിൽ രാജ്യം എന്നും ഒറ്റയ്ക്കാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1947 ന് മുൻപുള്ള സാഹചര്യം പിന്നെ നാം കണ്ടിട്ടില്ല. എന്നാൽ ഭാരതം ഇന്ന് കൈവരിച്ചിരിക്കുന്ന വിജയം പങ്കിടുന്നതിൽ പലർക്കും താൽപര്യം ഇല്ല. അവയോട് അലർജി ഉള്ളത് പോലെയാണ് അത്തരക്കാരുടെ പേരുമാറ്റം എന്നും ധൻകർ കൂട്ടിച്ചേർത്തു.
ഇന്ത്യ വികസനത്തിൽ കുതിച്ചുയരുന്നുവെന്ന വസ്തുതയെ ഇത്തരക്കാർ ഒരിക്കലും അഭിനന്ദിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. സംഘടിത രീതിയിലാണ് അവർ ഇന്ത്യയുടെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടുന്നത്. എന്തുകൊണ്ടാണ് അവർ ഇത്തരത്തിൽ പെരുമാറുന്നത് എന്ന് മനസിലാക്കാൻ എനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments