ന്യൂഡൽഹി : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടന പത്രികയിലെ ഭൂപടത്തിൽ തെറ്റ് വന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എംപി. രാജ്യത്തിന്റെ ഭൂഭാഗങ്ങളായ ജമ്മു കശ്മീലെയും, ലഡാക്കിലെയും പ്രദേശങ്ങൾ ഇല്ലാത്ത ഭൂപടമാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത്. ഇത് വിവാദമായതോടെ സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് ശശി തരൂർ രംഗത്തെത്തി.
ആരും ബോധപൂർവം ഇത്തരത്തിലുളള ഒരു കാര്യം ചെയ്യില്ല. വളണ്ടിയർ സംഘത്തിന് സംഭവിച്ച തെറ്റാണിത്. അത് അപ്പോൾ തന്നെ തിരുത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
പാക് അധീന കശ്മീരിലെയും, ലഡാക്കിലെയും ഭാഗങ്ങൾ ഇല്ലാത്ത ഭൂപടമാണ് തരൂർ പുറത്തിറക്കിയത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. മത്സരരംഗത്തേക്ക് ഇറങ്ങുമ്പോൾ തന്നെ നേരിടേണ്ടി വന്ന ഈ വിവാദം തരൂരിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
Comments