ഇന്ത്യ വിപ്ലവകരമായ മാറ്റങ്ങൾക്ക് തയ്യാറാടെക്കുന്നു; 5ജി ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വിപ്ലവകരമായ മാറ്റങ്ങൾക്ക് തയ്യാറാടെക്കുന്നു; 5ജി ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 03:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 5ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ ചരിത്രദിനമാണിതെന്നും 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. വിവിധ സംവിധാനങ്ങൾ 5ജിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും മാറ്റത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നും മോദി പറഞ്ഞു.

ടെക്നോളജിയിലും ടെലികോമിലുമുള്ള വൻ വികസനം ഇന്ത്യ കാഴ്ച വെയ്‌ക്കും. ഒപ്പം വ്യവസായ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ഇന്ത്യയിൽ നൂറ് ശതമാനം ഫോണുകളും ഇറക്കുമതി ചെയ്യുന്നവയായിരുന്നു. എന്നാൽ ഇന്ന് ഫോൺ നിർമ്മാണ ശാലകളുടെ എണ്ണം ഇരുന്നൂറിലധികമാണ്. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും വർദ്ധനയുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 2014-ൽ 25 കോടി ഇന്റർനെറ്റ് കണക്ഷനുകളാണ് ഉണ്ടായിരുന്നതെന്നും എന്നാൽ 2022-ൽ 85 കോടി ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെലവ് കുറഞ്ഞ രീതിയിൽ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കിയത് ഡിജിറ്റൽ ഇന്ത്യയിലേക്ക് വഴി തെളിച്ചെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 300 രൂപയായിരുന്നു ഒരു ജിബി ഡാറ്റയുടെ വില. ഇപ്പോൾ ഒരു ജിബിക്ക് 10 രൂപയായി കുറഞ്ഞു. ഇന്ത്യയിൽ ഒരാൾ പ്രതിമാസം ശരാശരി 14 ജിബി ഉപയോഗിക്കുന്നു. ഇതിന് പ്രതിമാസം 4200 രൂപ ചെലവ് വരുമെങ്കിലും 125-150 രൂപയാണ് ചെലവ്. സർക്കാരിന്റെ ശ്രമങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും മോദി വ്യക്തമാക്കി.

5ജി വഴി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കവറേജും മികച്ച ആശയവിനിമയ സംവിധാനങ്ങളും നൽകും. 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാകും നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കുന്നത്. 4 ജിയെക്കാൾ 100 മടങ്ങ് വേഗതയാകും 5 ജിക്ക് ഉണ്ടാകുക. അതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ആദ്യ ഘട്ടത്തിൽ ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാകും 5ജി എത്തുക. ഇന്ന് മുതൽ ഈ നഗരങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 4 ജി സിമ്മിന് 5ജി ഫോണുകളിൽ പ്രവർത്തിക്കാൻ കഴിയും. എന്നാൽ പൂർണ്ണമായി 5ജി ഇന്റർനെറ്റ് വേഗത ലഭിക്കണമെന്നില്ല.തുടക്കത്തിൽ താരിഫിൽ മാറ്റമുണ്ടാകില്ലെന്ന് ടെലികോം കമ്പനികൾ അറിയിച്ചിട്ടുണ്ട്. 4ജിയുടെ താരിഫിൽ തന്നെയാകും 5ജി സേവനവും ലഭിക്കുക.

Tags: 5GPMMODI
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies