ഞങ്ങൾക്ക് ഭരണം തരൂ, ഓരോ വില്ലേജിലും സ്‌കൂളും ആശുപത്രിയും പണിയും; ഡൽഹിയിലെ വാഗ്ദാനങ്ങളുടെ തനിയാവർത്തനവുമായി കെജ് രിവാൾ ഗുജറാത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്ക് ഭരണം തരൂ, ഓരോ വില്ലേജിലും സ്‌കൂളും ആശുപത്രിയും പണിയും; ഡൽഹിയിലെ വാഗ്ദാനങ്ങളുടെ തനിയാവർത്തനവുമായി കെജ് രിവാൾ ഗുജറാത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 07:36 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഡൽഹിയിൽ നടത്തിയ വാഗ്ദാന പെരുമഴയുടെ തനിയാവർത്തനവുമായി അരവിന്ദ് കെജ് രിവാൾ ഗുജറാത്തിലും. ഭരണം കിട്ടിയാൽ എല്ലാ വില്ലേജിലും സർക്കാർ സ്‌കൂളുകൾ നിർമിക്കുമെന്ന് കെജ് രിവാൾ പറഞ്ഞു. ഡൽഹിയിലും ഇതേ രീതിയിൽ വാഗ്ദാനം നൽകി അധികാരത്തിലേറിയ കെജ് രിവാൾ സർക്കാർ ഒരു കാര്യം പോലും ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം ബിജെപി തെളിവുകൾ സഹിതം അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു.

ഭരണം കിട്ടിയാൽ നർമ്മദ നദിയിലെ വെളളം കച്ചിലെ എല്ലാ മേഖലയിലും എത്തിക്കാനുളള സംവിധാനമൊരുക്കുമെന്നും കെജ് രിവാൾ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ഒപ്പമാണ് കെജ് രിവാൾ ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയത്. കച്ചിലെ ഗാന്ധി ധാമിൽ റാലിയിൽ സംസാരിക്കവേയാണ് കെജ് രിവാൾ ഡൽഹിക്ക് സമാനമായ വാഗ്ദാനങ്ങൾ ആവർത്തിച്ചത്.

ഡൽഹിയിൽ പാവപ്പെട്ട വീടുകളിലെ കുട്ടികൾ മെഡിക്കൽ എൻജിനീയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം നേടി അവരുടെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയാണെന്നും എന്നാൽ ഗുജറാത്തിൽ ബിജെപി സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുകയാണെന്ന ആരോപണവും കെജ് രിവാൾ ഉന്നയിച്ചു. കുട്ടികളുടെ ഭാവിക്ക് വേണ്ടിയെങ്കിലും ആം ആദ്മി പാർട്ടിക്ക് ഒരു അവസരം നൽകണമെന്ന് ആയിരുന്നു കെജ് രിവാളിന്റെ വാക്കുകൾ.

അധികാരത്തിലേറിയാൽ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ഓരോ സർക്കാർ ആശുപത്രികൾ ഗുജറാത്തിലെ 33 ജില്ലകളിലും സ്ഥാപിക്കുമെന്നും കെജ് രിവാൾ പറയുന്നു. ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങളിൽ നിന്ന് ഇപ്പോൾ വൈദ്യുതി ചാർജ്ജ് ഈടാക്കുന്നില്ലെന്നും കെജ് രിവാൾ അവകാശപ്പെട്ടു.

Tags: ബിജെപിആം ആദ്മി പാർട്ടി
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies