‘അന്നും ഇന്നും എന്നും ഇന്ത്യക്ക് വേണ്ടി‘: റോഡ് സേഫ്റ്റി ലോക കിരീടം ഉയർത്തിയ ശേഷമുള്ള സച്ചിൻ ടെണ്ടുൽക്കറുടെ കുറിപ്പ് വൈറലാകുന്നു- Sachin Tendulkar's Heartfelt message after Road Safety World Series win
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘അന്നും ഇന്നും എന്നും ഇന്ത്യക്ക് വേണ്ടി‘: റോഡ് സേഫ്റ്റി ലോക കിരീടം ഉയർത്തിയ ശേഷമുള്ള സച്ചിൻ ടെണ്ടുൽക്കറുടെ കുറിപ്പ് വൈറലാകുന്നു- Sachin Tendulkar’s Heartfelt message after Road Safety World Series win

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 12:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ശ്രീലങ്ക ലെജൻഡ്സിനെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് നേടിയ ശേഷമുള്ള ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ടൂർണമെന്റിൽ വിജയിച്ച ടീമിനെ സച്ചിൻ അഭിനന്ദിച്ചു. മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച നമൻ ഓജയ്‌ക്ക് അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു. കിരീട നേട്ടം ടീം അംഗങ്ങൾക്കും ആരാധകർക്കും സമർപ്പിക്കുന്നതായി സച്ചിൻ അറിയിച്ചു. സച്ചിന്റെ ട്വീറ്റിന് വലിയ പിന്തുണയാണ് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും ലഭിക്കുന്നത്.

For India then, now & forever! 🇮🇳
A fantastic effort from the team to win the #RoadSafetyWorldSeries once again. The way @namanojha35 batted last night was simply brilliant.

This is for all my teammates and amazing fans! 💙 pic.twitter.com/QAfnGlklkR

— Sachin Tendulkar (@sachin_rt) October 2, 2022

‘അന്നും ഇന്നും എന്നും ഇന്ത്യക്ക് വേണ്ടി. ഒരിക്കൽക്കൂടി ടീമിന്റെ തകർപ്പൻ പ്രകടനം നമുക്ക് റോഡ് സേഫ്റ്റി വേൾഡ് സീരീസ് നേടിത്തന്നിരിക്കുന്നു. നമൻ ഓജയുടെ ബാറ്റിംഗ് പ്രകടനം ഗംഭീരമായിരുന്നു. ഈ വിജയം എല്ലാ ടീം അംഗങ്ങൾക്കും ആരാധകർക്കും സമർപ്പിക്കുന്നു.‘ ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്. മത്സരത്തിലെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങളും ട്വീറ്റിൽ സച്ചിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെ 33 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലെജൻഡ്സ് കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്ടൻ സച്ചിൻ ടെണ്ടുൽക്കറെ പൂജ്യത്തിനും സുരേഷ് റെയ്നയെ 4 റൺസിനും പുറത്താക്കി കുലശേഖര ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും, പിന്നീട് ഒത്തു ചേർന്ന വിനയ് കുമാറും നമൻ ഓജയും ചേർന്ന് പോരാട്ടം ലങ്കൻ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു.

വിനയ് കുമാർ 36 റൺസുമായി പുറത്തായി. എന്നാൽ 71 പന്തിൽ 108 റൺസുമായി പുറത്താകാതെ നിന്ന ഓജ 20 ഓവറിൽ ഇന്ത്യൻ ടോട്ടൽ 195 റൺസിൽ എത്തിച്ചു.

മറുപടി ബാറ്റിംഗിൽ ശ്രീലങ്ക ലെജൻഡ്സിന് ഇതിഹാസ താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള താരങ്ങളെ തുടക്കത്തിലേ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ ബൗളർമാർ ലങ്കയെ 12.1 ഓവറിൽ 85ന് 6 എന്ന നിലയിൽ എത്തിച്ചു. തുടർന്ന് ഒത്തു ചേർന്ന ഇഷാൻ ജയസൂര്യയും മഹേല ഉദവാട്ടേയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും 33 റൺസ് അകലെ ലങ്കൻ പോരാട്ടം അവസാനിക്കുകയായിരുന്നു.

Tags: Sachin TendulkarSri LankaRoad Safety World SeriesIndia Legends
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies