വിമാനത്തിന് നേരെ വെടിയുതിർത്തു; യാത്രക്കാരന്റെ കവിളിൽ ബുള്ളറ്റ് തുളച്ചുകയറി; സംഭവം വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങവെ - Passenger onboard flight injured after hit by bullet mid-air
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്തിന് നേരെ വെടിയുതിർത്തു; യാത്രക്കാരന്റെ കവിളിൽ ബുള്ളറ്റ് തുളച്ചുകയറി; സംഭവം വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങവെ – Passenger onboard flight injured after hit by bullet mid-air

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 04:56 pm IST
FacebookTwitterWhatsAppTelegram

നേപ്പിഡോ: വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഗ്രൗണ്ടിൽ നിന്നും ഉതിർത്ത വെടിയേറ്റ് യാത്രക്കാരന് ഗുരുതര പരിക്ക്. മ്യാൻമർ നാഷണൽ എയർലൈൻസിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് വെടിയേറ്റത്. വിമാനത്തിന്റെ ഫ്യൂസ് ലേജിലൂടെ ബുള്ളറ്റ് തുളച്ചുകയറുകയായിരുന്നു.

മ്യാൻമറിലെ ലോയ്‌ക്കാവ് എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതായി എയർലൈൻ അധികൃതർ അറിയിച്ചു.

വെടിയേൽക്കുമ്പോൾ 3,500 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്. എയർപോർട്ടിൽ നിന്നും ഏതാണ്ട് നാല് മൈലുകൾ അകലെയാണിത്. രാജ്യത്തെ വിമത സംഘം നടത്തിയ ആക്രമണത്തിനിടെയാണ് വിമാനത്തിന് വെടിയേറ്റതെന്ന് മ്യാൻമർ സർക്കാർ പറയുന്നു. മ്യാൻമറിലെ കയ എന്ന സംസ്ഥാനത്താണ് ആക്രമണം നടന്നത്. ഇതിന് പിന്നിൽ വിമത സംഘമായ കെഎൻപി പാർട്ടിയാണെന്നാണ് സർക്കാർ ആരോപണം.

എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം കെഎൻപിപി സെക്രട്ടറി നിരസിച്ചു. പ്രദേശവാസികളെ യാതൊരു കാരണവശാലും ആക്രമണത്തിന് ബലിയാടാക്കരുതെന്ന കർശന നിർദേശം പാർട്ടിയിൽ നൽകിയിട്ടുണ്ടെന്ന് വിമത സംഘം മറുപടി നൽകി.

വെടിവെപ്പിൽ മദ്ധ്യവയസ്‌കനായ വ്യക്തിയുടെ കവിളിനാണ് പരിക്കേറ്റത്. ഇത്തരത്തിലുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മ്യാൻമറിലെ ജനതയും വിവിധ സംഘടനകളും ഈ ആക്രമണത്തെ അപലപിക്കണമെന്നും മേജർ ജനറൽ സോ മിൻ ടുൻ പ്രതികരിച്ചു.

ആങ് സാൻ സൂ കി സർക്കാരിനെ അട്ടിമറിച്ച് 2021-ൽ സൈന്യം അധികാരം പിടിച്ചെടുത്തത് മുതൽ മ്യാൻമറിലെ സൈനികരും രാജ്യത്തെ പല പ്രതിരോധ ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം തുടരുകയാണ്. ഇതിന് ഏറ്റവും കൂടുതൽ സാക്ഷിയാകുന്ന സംസ്ഥാനമാണ് കയ.

Tags: flightMYANMARbullet
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies