ബംഗളൂരു : ഭാരത് ജോഡോ യാത്രയ്‌ക്കിടെ കർണാടകയിലെ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. ആയിരം വർഷത്തെ ചരിത്രമുളള മൈസൂരുവിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ രാഹുൽ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയെ കണ്ട് അനുഗ്രഹം തേടി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Shri @RahulGandhi visited Suttur Mutt in Mysore and sought blessings of Seer Sri Shivaratri Deshikendra Swamiji.#BharatJodoYatra pic.twitter.com/GoHpaFojAb
— Congress (@INCIndia) October 3, 2022
സുത്തൂർ മഠം സന്ദർശിച്ച രാഹുൽ ഗാന്ധി ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയുടെ അനുഗ്രഹം വാങ്ങി. സുത്തൂർ മഠത്തിലെ 24- ാമത് മഠാധിപതിയാണ് ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുലിനെ അനുഗമിച്ചു.
സ്വാമിജിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.















