ന്യൂഡൽഹി: ഇറാനിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ എത്തിയപ്പോഴായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടനെ ഡൽഹി എയർ ട്രാഫിക് കൺട്രോളർ, വിമാനം ജയ്പൂരിൽ ലാൻഡ് ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും പൈലറ്റ് വിസമ്മതിച്ചു. ബോംബ് ഭീഷണിക്ക് പിന്നാലെ ഡൽഹിയിൽ വിമാനത്തിന് പറന്നിറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഭീഷണി സന്ദേശത്തിന് പിന്നാലെ വ്യോമസേനയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനം ഇന്ത്യൻ വ്യോമാതിർത്തി വിട്ടുവെന്നാണ് വിവരം. വിമാനത്തിന് പിന്നാലെ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും പുറപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരിക്കുന്നത്. വിമാനത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പുറത്ത് വന്നിട്ടില്ല.
Comments