ഗുജറാത്തിൽ ബിജെപി തന്നെ; കോൺഗ്രസ് തകർന്നടിയും; അഭിപ്രായ സർവേ ഫലം പുറത്ത്- Opinion Polls predict massive victory for BJP in Gujarat
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ ബിജെപി തന്നെ; കോൺഗ്രസ് തകർന്നടിയും; അഭിപ്രായ സർവേ ഫലം പുറത്ത്- Opinion Polls predict massive victory for BJP in Gujarat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം പ്രവചിച്ച് അഭിപ്രായ സർവേകൾ. 135നും 143നും ഇടയിൽ സീറ്റുകൾ നേടി സംസ്ഥാനത്ത് ബിജെപി ഭരണത്തുടർച്ച ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് തകർന്നടിയുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

ബിജെപി 135നും 143നും ഇടയിൽ സീറ്റുകൾ നേടി സംസ്ഥാനത്ത് തുടർച്ചയായ ഏഴാം തവണയും അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സീ വോട്ടർ സർവേ പറയുമ്പോൾ, കോൺഗ്രസിന് പ്രവചിക്കപ്പെടുന്നത് 36നും 44നും ഇടയിൽ സീറ്റുകൾ മാത്രമാണ്. ആം ആദ്മി പാർട്ടി 2 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു.

ബിജെപിക്ക് 46.8 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ കോൺഗ്രസിന് ലഭിക്കുന്നത് 32.3 ശതമാനം വോട്ടുകൾ മാത്രമാണ്. ആം ആദ്മി പാർട്ടിക്ക് 17.4 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.

സംസ്ഥാനത്തെ 34.6 ശതമാനം വോട്ടർമാരും ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരുന്നതിനെ അനുകൂലിക്കുന്നു. കോൺഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിൽ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത് 4.9 ശതമാനം പേർ മാത്രമാണ്. ആം ആദ്മി പാർട്ടി പ്രതിനിധിയെ 15. 6 ശതമാനം പേരും പിന്തുണയ്‌ക്കുന്നു.

2017ൽ ഗുജറാത്തിൽ ബിജെപിക്ക് 99 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 77 സീറ്റുകളായിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ സീറ്റുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിക്കുമ്പോൾ, കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റുകൾ പോലും തികയ്‌ക്കാൻ സാധിക്കില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.

Tags: CongressBJPopinion pollGujarat Election
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies