തമിഴ്നാടിനെ സുരക്ഷിത താവളമാക്കാൻ പോപ്പുലർ ഫ്രണ്ട്; കേരളത്തിൽ നിന്ന് ആയുധങ്ങളും രഹസ്യരേഖകളും കോയമ്പത്തൂരിലേക്ക് കടത്തിയെന്ന് സൂചന-popular front
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമിഴ്നാടിനെ സുരക്ഷിത താവളമാക്കാൻ പോപ്പുലർ ഫ്രണ്ട്; കേരളത്തിൽ നിന്ന് ആയുധങ്ങളും രഹസ്യരേഖകളും കോയമ്പത്തൂരിലേക്ക് കടത്തിയെന്ന് സൂചന-popular front

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 08:52 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ വൻ ആയുധശേഖരം കടത്തിയത് തമിഴ്‌നാട്ടിലേക്ക്. സംഘടനയെ നിരോധിച്ചതിന് പിന്നാലെ എൻ ഐ എ, പോലീസ് പരിശോധനകൾ ഭയന്ന് ആയുധങ്ങൾ കോയമ്പത്തൂരിലേക്കടക്കം കടത്തിയതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് മതഭീകരവാദികൾ ശക്തിപ്പെട്ട മേഖലകളിലൊന്നാണ് കോയമ്പത്തൂർ.

പോലീസ് പൂട്ടി സീൽ വയ്‌ക്കുന്നതിന് മുമ്പ് തന്നെ സംശയകരമായ സാഹചര്യത്തിൽ പലതും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നിന്ന് കൊണ്ടുപോയിരുന്നു. ഇതിൽ ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. ഓഫീസുകൾക്ക് അടുത്തുള്ള കാടുപിടിച്ച പ്രദേശങ്ങളും ആയുധങ്ങൾ ഒളിച്ചിച്ചിരുന്ന സ്ഥലങ്ങളായിരുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തിൽ കാടുപിടിച്ച ഭാഗങ്ങൾ പോലീസ് വെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ ആയുധശേഖരങ്ങൾ ഉണ്ടായിരുന്നെന്ന മൊഴി പിടിയിലായ മതഭീകരവാദികൾ പലരും നൽകിയിട്ടുണ്ട്.

മതഭീകരവാദികളുടെ മറ്റൊരു സുരക്ഷിത കേന്ദ്രമായ തമിഴ്‌നാട്ടിലേക്ക് വൻ ആയുധശേഖരം കൊണ്ടുപോയതായാണ് വിവരം. നിരോധനത്തിന് പിന്നാലെ വ്യാപക പരിശോധനകൾ മുൻകൂട്ടി മനസിലാക്കിയ പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ മതഭീകരവാദികൾ ആയുധങ്ങൾ വാഹനങ്ങളിൽ സുരക്ഷിതമായി മാറ്റുകയായിരുന്നു. വാളും, കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതിനൊപ്പം സംഘടനയിലെ ചില സ്ഥിരം ക്രിമിനലുകളെയും കോയമ്പത്തൂർ മേഖലകളിലെ പോപ്പുലർ ഫ്രണ്ട് സ്വാധീന സ്ഥലങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

തമിഴ് നാട്ടിലും വ്യാപക പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന റിപ്പോർട്ട് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ഐ ബി കൈമാറിയിട്ടുണ്ട്. കർണാടകയിൽ നിരീക്ഷണം കർശനമാക്കിയതോടെ തമിഴ്‌നാടിനെയും കേരളത്തിലെ ഭീകരവാദികൾ സുരക്ഷിത താവളമാക്കുകയാണ്. വീഡിയോ..

Tags: PFIWeapons
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies