ക്ലാസെടുക്കുന്നതിനിടെ 74 തവണ പോൺസൈറ്റിൽ കയറിയ അദ്ധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കി. ഡേവിഡ് ചിഡ്‌ലോ എന്ന അദ്ധ്യാപകനെയാണ് കെന്റിലെ മെയ്ഡ്‌സ്റ്റോൺ ഗ്രാമർ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. 59കാരനായ ഇയാൾ സ്‌കൂൾ സമയത്തും പോൺസൈറ്റുകളിൽ കയറുകയും, സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുന്നതായും കണ്ടെത്തി. 2018 മുതൽ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്ന വ്യക്തിയാണ് ഡേവിഡ്.
കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 74 തവണ ഇയാൾ പോൺസൈറ്റിൽ കയറി അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടിട്ടുണ്ടെന്നാണ് തെളിഞ്ഞത്. ക്ലാസ് സമയങ്ങളിൽ സ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
ക്ലാസ് സമയങ്ങളിൽ ഡേവിഡ് ഇത്തരം സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സ്‌കൂളിലെ മോണിറ്ററിംഗ് സോഫ്റ്റ്‌വെയർ ആണ് കണ്ടെത്തിയത്. ‘ഐ ടേക്ക് മൈ ലൈഫ്’ എന്ന കീവേഡ് ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡേവിഡ് പോൺസൈറ്റുകളിൽ കയറിയിരുന്നതായി തെളിഞ്ഞത്. സൈറ്റുകളിൽ കയറിയതിന് ശേഷം സെർച്ച് ഹിസ്റ്ററി മായ്ച്ചു കളയുന്നതായിരുന്നു പതിവ്.
പോൺസൈറ്റുകളിൽ കയറിയതിന് ശേഷം, സ്ത്രീകളോട് അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെടുക, ലാപ്‌ടോപ്പിൽ അവ സേവ് ചെയ്ത് വയ്‌ക്കുക തുടങ്ങിയ കാര്യങ്ങളും ഡേവിഡ് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്വേഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്.















