"വെച്ചാ കുടുമ ചെരച്ചാ മൊട്ട" എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം; സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ; പ്രതിഷേധവുമായി ഹിന്ദു ഐക്യ വേദി- Elected Representatives in PFI supporters' program
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വെച്ചാ കുടുമ ചെരച്ചാ മൊട്ട” എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം; സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ; പ്രതിഷേധവുമായി ഹിന്ദു ഐക്യ വേദി- Elected Representatives in PFI supporters’ program

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നു. ഒക്ടോബർ 5ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വന്നു.

‘തടവറയിൽ രണ്ട് വർഷം‘ എന്ന തലക്കെട്ടിൽ സിദ്ധിഖ് കാപ്പന്റെ ചിത്രത്തോടെ തയ്യാറാക്കിയിരിക്കുന്ന പരിപാടിയുടെ നോട്ടീസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോഴിക്കോട് പൗരാവകാശ വേദിയുടെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് അനുകൂലികളാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം കെ രാഘവൻ എം പി, കെ കെ രമ (എം എൽ എ), മുസ്ലീം ലീഗ് എം എൽ എ, പി ഉബൈദുള്ള, മുൻ നക്സലൈറ്റ് ഗ്രോ വാസു, കോൺഗ്രസ് നേതാവ് കെ പി നൗഷാദലി, കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി അഞ്ജന ശശി, പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് പ്രസിഡന്റ് എം ഫിറോസ് ഖാൻ, തേജസ് മുൻ മുഖ്യപത്രാധിപർ എൻ പി ചെക്കുട്ടി, സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നു എന്നാണ് നോട്ടീസിൽ ഉള്ളത്.

പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. “വെച്ചാ കുടുമ ചെരച്ചാ മൊട്ട” എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം. പക്ഷേ ഈ പേക്കൂത്തിൽ തലവെച്ചു കൊടുക്കുന്ന ജനപ്രതിനിധികൾ പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച സാഹചര്യത്തിൽ, സമ്മേളനത്തിന് അനുമതി നൽകണോ എന്ന കാര്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും നിലപാട് വ്യക്തമാക്കണം. സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പിന്മാറണം. അവർ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഷൈനു അഭിപ്രായപ്പെട്ടു.

ഭീകരവാദികളുടെ സഹായം പറ്റുന്നവരാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. നിലവിൽ ഒരു മാദ്ധ്യമ സ്ഥാപനത്തിലും ജോലി ചെയ്യാത്ത അയാൾക്ക് മാദ്ധ്യമ പ്രവർത്തകന്റെ ലേബൽ നൽകി പരിപാടിയിൽ പങ്കെടുക്കുന്ന പത്രപ്രവർത്തക യൂണിയൻ, ഭീകരവാദികൾക്ക് വിടുപണി ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Tags: PFISIDHIQUE KAPPANഹിന്ദു ഐക്യ വേദി
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies