കടുവയ്ക്ക് തിമിരം : ചികിത്സിച്ച് ഭേദമാക്കാനാകില്ലെന്ന് ഡോക്ടർമാർ; ഇടുക്കിയിൽ കുടുങ്ങിയ കടുവയ്ക്ക് ഇനി ഇരതേടാനാകില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടുവയ്‌ക്ക് തിമിരം : ചികിത്സിച്ച് ഭേദമാക്കാനാകില്ലെന്ന് ഡോക്ടർമാർ; ഇടുക്കിയിൽ കുടുങ്ങിയ കടുവയ്‌ക്ക് ഇനി ഇരതേടാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 10:11 am IST
FacebookTwitterWhatsAppTelegram

ഇടുക്കി : ഇടുക്കി രാജമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തി. കടുവയുടെ ഇടത് കണ്ണിനാണ് തിമിരം ബാധിച്ചിരിക്കുന്നത്. തിമിരം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇതിനെ കാട്ടിലേക്ക് തുറന്നുവിടാനാകില്ല.

ദിവസങ്ങളായി ഒരു നാടിനെ മുഴുവൻ വിറപ്പിച്ച കടുവ ഇന്നലെ രാത്രിയോടെയാണ് കെണിയിൽ കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതിന്റെ ഇടത് കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിലല്ല കടുവ എന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. കാഴ്ചശക്തി കുറഞ്ഞതിനാൽ സ്വാഭാവിക ഇരതേടൽ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക ശുശ്രൂഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തത് കാരണമാണ് കടുവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതിനാൽ വീണ്ടും കാട്ടിൽ തുറന്നുവിട്ടാൽ ഇത് ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചെത്താനും മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാനും സാധ്യതയുണ്ട്. അതിനാൽ വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.

ദിവസങ്ങളായി രാജമലയിൽ കറങ്ങിനടന്ന് ഭീതി സൃഷ്ടിക്കുകയായിരുന്നു ഈ കടുവ. ഇതിനിടെ പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് വെച്ച കെണിയിൽ ഇന്നലെ രാത്രിയാണ് ഇത് കുടുങ്ങിയത്.

 

 

Tags: tigerകടുവ
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies