ന്യൂഡൽഹി: മനുഷ്യവാഹക ശേഷിയുള്ള രാജ്യത്തെ ആദ്യ ഡ്രോൺ ഉടൻ നാവിക സേനക്ക് ലഭ്യമാകും. ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് ആണ് ഡ്രോൺ വികസിപ്പിച്ചിരിക്കുന്നത്. 130 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോൺ, 33 മിനിട്ട് കൊണ്ട് 25 കിലോ മീറ്റർ വരെ സഞ്ചരിക്കും.
ഡ്രോണിന്റെ പരീക്ഷണ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഡ്രോണിനുള്ളിൽ ഒരാൾ ഇരിക്കുന്നതും സൂചന നൽകിക്കഴിഞ്ഞ ശേഷം അയാളെയും കൊണ്ട് ഡ്രോൺ പറന്നുയരുന്നതും വീഡിയോയിൽ കാണാം. പതിയെ 4 മീറ്ററോളം ഉയരുന്ന ഡ്രോൺ, കുറച്ച് നിമിഷം അന്തരീക്ഷത്തിൽ തങ്ങി നിന്ന ശേഷം സുരക്ഷിതമായി നിലത്തിറങ്ങുന്നതും വീഡിയോയിൽ കാണാം.
#WATCH | ‘Varuna’ country’s first human-carrying drone, developed by the Indian startup Sagar Defence Engineering, will soon be inducted into Indian Navy pic.twitter.com/RhyjvAYn1E
— ANI (@ANI) October 5, 2022
സാങ്കേതിക തകരാറുണ്ടായാൽ അതിവേഗം സുരക്ഷിതമായി നിലത്തിറങ്ങാനുള്ള സംവിധാനം ഡ്രോണിലുണ്ട്. അടിയന്തിര ഘട്ടത്തിൽ പാരച്യൂട്ട് ലാൻഡിംഗും ഡ്രോണിൽ സാദ്ധ്യമാണ്.
Hon'ble PM @narendramodi at the demonstration of India's first drone that can carry human payload; #Varuna, which can carry a person inside & has a range of 25 km with a payload of 130kgs and 25-33 minutes of flight time.@JM_Scindia @Gen_VKSingh @AmberDubey_MoCA @dronefed pic.twitter.com/ic8ZSDsXHP
— MoCA_GoI (@MoCA_GoI) July 20, 2022
എയർ ആംബുലൻസ് ആയും ചരക്കുകൾ ഉൾനാടൻ മേഖലകളിലേക്ക് എത്തിക്കാനും ഡ്രോൺ ഉപയോഗിക്കാവുന്നതാണെന്ന് കമ്പനി അറിയിച്ചു. ഡ്രോണിന്റെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷ്യം വഹിച്ചിരുന്നു. ഇതിന്റെ വീഡിയോ സിവിൽ വ്യോമയാന മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.
Comments