കശ്മീരിൽ എനിക്ക് ബുളളറ്റ് പ്രൂഫ് സുരക്ഷ വേണ്ട; പ്രസംഗവേദിയിലെ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യിപ്പിച്ച് അമിത് ഷാ; കൈയ്യടിച്ച് ജനക്കൂട്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ എനിക്ക് ബുളളറ്റ് പ്രൂഫ് സുരക്ഷ വേണ്ട; പ്രസംഗവേദിയിലെ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യിപ്പിച്ച് അമിത് ഷാ; കൈയ്യടിച്ച് ജനക്കൂട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 09:25 pm IST
Facebook
Twitter
WhatsAppTelegram

ബാരാമുളള: കശ്മീരിൽ തനിക്ക് ബുളളറ്റ് പ്രൂഫിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ച് അമിത് ഷാ. ബാരാമുളളയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വേദിയിൽ സ്ഥാപിച്ച ബുളളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെക്കൊണ്ട് നീക്കിയ ശേഷമാണ് പ്രസംഗം ആരംഭിച്ചത്. മുൻപും കശ്മീരിൽ പ്രസംഗിക്കാനെത്തിയ അമിത് ഷാ വേദിയിൽ ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചത് നീക്കം ചെയ്യിപ്പിച്ചിരുന്നു.

ബാരാമുളളയിലെ പ്രൊഫ. ഷൗക്കത്ത് അലി മിർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി.
അമിത് ഷായുടെ പ്രസംഗത്തിനൊപ്പം ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ നീക്കം ചെയ്യുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ട്വിറ്ററിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുളളവർ വീഡിയോ പങ്കുവെച്ചു. തനിക്ക് ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്നും അതിൽ യാതൊരു തടസവും വേണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കാൻ നിർദ്ദേശം നൽകിയത്.

നേരത്തെ 2021 ഒക്ടോബറിലും കശ്മീരിലെത്തിയ അമിത് ഷാ ബുളളറ്റ് പ്രൂഫ് സുരക്ഷ ഒഴിവാക്കിയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. കശ്മീരിലെ മെച്ചപ്പെട്ട പൊതുസുരക്ഷയുടെ ഉദാഹരണമായി അന്ന് ആ സംഭവം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹം ബുളളറ്റ് പ്രൂഫ് കവചത്തിന്റെ സുരക്ഷയില്ലാതെ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചത്.

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യത്തെ കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് പറയുന്നത് പാകിസ്താനി ഭീകരവാദികൾക്ക് ചുവപ്പുപരവതാനി വിരിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു. കോളജുകൾ അടച്ചുപൂട്ടി യുവാക്കളുടെ കൈയ്യിൽ കല്ലും മെഷീൻ ഗണ്ണും നൽകുകയാണ് ഗുപ്കർ മോഡലെന്നും എന്നാൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അവരെ തൊഴിലിനായി പ്രാപ്തരാക്കാനാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഐഐഎമ്മും ഐഐടിയും എയിംസുമൊക്കെ കശ്മീരിലെ യുവാക്കൾക്ക് നൽകുന്നതാണ് യോഗി മോഡലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: Amit Shahഅമിത് ഷാകേന്ദ്ര ആഭ്യന്തരമന്ത്രിBaramulla
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies