ഇനി പാകിസ്താൻ പതാകയേക്കാൾ ഉയരത്തിൽ പറക്കും; അതിർത്തിയിൽ ത്രിവർണ്ണ പതാക ഉയർത്താനൊരുങ്ങി രാജ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി പാകിസ്താൻ പതാകയേക്കാൾ ഉയരത്തിൽ പറക്കും; അതിർത്തിയിൽ ത്രിവർണ്ണ പതാക ഉയർത്താനൊരുങ്ങി രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അട്ടാരിയിൽ ഏറ്റവും വലിയ പതാക ഉയർത്താനൊരുങ്ങി രാജ്യം. 418 അടി ഉയരത്തിൽ പതാക ഉയർത്താനാണ് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. അതിർത്തിയിലെ പാകിസ്താൻ പതാകയേക്കാൾ ഉയരത്തിലാകും ത്രിവർണ്ണ പതാക ഉയർത്തുക.

നിലവിലുള്ള പതാകയ്‌ക്ക് 360 അടി ഉയരമാണ് ഉള്ളത്. 2017 ൽ 3.5 കോടി രൂപ ചിലവിട്ടാണ് ഇത് സ്ഥാപിച്ചത്. എന്നാൽ ഉടൻ തന്നെ പാകിസ്താൻ തങ്ങളുടെ പതാകയുടെ ഉയരം വർദ്ധിപ്പിച്ച് 400 അടിയാക്കി. തുടർന്നാണ് പതാകയുടെ ഉയരം വർദ്ധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാകിസ്താൻ പതാകയെ അപേക്ഷിച്ച് പുതിയ ത്രിവർണ്ണ പതാകയ്‌ക്ക് 18 അടി നീളം കൂടുതലായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചതിന് പിന്നാലെ, പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് ശേഷം കരാറുകാരനെ നിയമിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

കരാർ അംഗീകരിച്ചതായും 15-20 ദിവസത്തിനുള്ളിൽ പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പതാക സ്ഥാപിക്കുന്ന സ്ഥലം തീരുമാനിച്ചിട്ടില്ല. ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം, ജോയിന്റ് ചെക്ക് പോസ്റ്റിനടുത്ത് കാണികളുടെ ഗാലറിക്ക് സമീപമായിരിക്കും ഇത് സ്ഥാപിക്കുക. ഗാലറിയുടെ ഉയരം കാരണം ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനെത്തുന്ന ആളുകൾക്ക് നിലവിലെ ഇന്ത്യൻ പതാക ശരിയായി കാണാനാകുന്നില്ലെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിലെ പതാക മാറ്റാനോ നീക്കം ചെയ്യാനോ പദ്ധതിയില്ല. പുതിയ പതാക സ്ഥാപിച്ചതിന് ശേഷം ഇത് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചോ നീക്കം ചെയ്യുന്നതിനെക്കുറിച്ചോ തീരുമാനിക്കും. ഒരു മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് സാധ്യതയെന്നും വിവരമുണ്ട്.

നിലവിൽ, കർണാടകയിലെ കോട്ട് കേരെയിലുള്ള ബെലഗാവി കോട്ടയിലാണ് ഏറ്റവും ഉയരമുള്ള ഇന്ത്യൻ പതാകയുള്ളത്. 361 അടി വലിപ്പമുണ്ട ഇത്. അട്ടാരി അതിർത്തിയിലുള്ള പതാകയേക്കാൾ ഒരടി ഉയരം കൂടുതൽ.

Tags: TricolourINDIAN FLAGattari border
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies