എയർടെൽ 5ജി: രാജ്യത്തെ എട്ട് നഗരങ്ങളിൽ അവതരിപ്പിച്ചു; ഏതെല്ലാം ഫോണുകളിൽ ലഭ്യമാകും? പുതിയ സിം ആവശ്യമോ? വിശദാംശങ്ങളിങ്ങനെ.. - Airtel 5G Plus launched in 8 cities: key details
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർടെൽ 5ജി: രാജ്യത്തെ എട്ട് നഗരങ്ങളിൽ അവതരിപ്പിച്ചു; ഏതെല്ലാം ഫോണുകളിൽ ലഭ്യമാകും? പുതിയ സിം ആവശ്യമോ? വിശദാംശങ്ങളിങ്ങനെ.. – Airtel 5G Plus launched in 8 cities: key details

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിൽ ഒരാളായ എയർടെൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ 5ജി പ്ലസ് സേവനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഭാരതി എയർടെൽ നൽകുന്ന 5ജി സേവനത്തെയാണ് കമ്പനി എയർടെൽ 5ജി പ്ലസ് എന്ന് വിളിക്കുന്നത്. നിലവിൽ എട്ട് നഗരങ്ങളിൽ മാത്രമാണ് സേവനങ്ങൾ ലഭ്യമാകുക. എന്നാൽ ഇത് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരാണസി എന്നീ 8 നഗരങ്ങളിലാണ് എയർടെൽ 5ജി പ്ലസ് പുറത്തിറക്കുന്നത്. ഈ നഗരങ്ങളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ലഭിക്കാൻ തുടങ്ങുന്നതാണ്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) എയർടെൽ പ്രഖ്യാപിച്ചിരുന്നു. 2024 മാർച്ച് ആകുമ്പോഴേക്കും പാൻ-ഇന്ത്യ റോൾഔട്ട് പൂർത്തിയാകുമെന്നാണ് സിഇഒ സുനിൽ മിത്തൽ അറിയിക്കുന്നത്.

യോഗ്യരായ ഉപയോക്താക്കൾ:

മേൽപ്പറഞ്ഞ എട്ട് നഗരങ്ങളിൽ താമസിക്കുന്ന 5ജി സ്മാർട്ട്ഫോണുള്ള എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽ 5ജി പ്ലസ് ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിലെ എല്ലാ 5ജി സ്മാർട്ട്‌ഫോണുകൾക്കും എയർടെൽ 5ജി പ്ലസ് സേവനം ലഭിക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. സേവനങ്ങൾ ലഭിക്കുന്നതിന്, ഒറിജിനൽ എക്വിപ്‌മെന്റ് മാനുഫാക്‌ച്ചേഴ്‌സ് (OEM) സ്മാർട്ട് ഫോണുകളിൽ 5ജി അപ്‌ഡേറ്റുകൾ ഓവർ-ദി-എയർ ( OTA ) പുറത്തിറക്കേണ്ടതുണ്ട്.

5ജി ഉപയോഗിക്കാൻ പുതിയ സിം ആവശ്യമാണോ?

എയർടെൽ 5ജി സേവനം ഫോണിൽ ഉപയോഗിക്കാൻ പുതിയ സിം ആവശ്യമില്ല. കമ്പനി നേരത്തെ സ്ഥിരീകരിച്ചത് പ്രകാരം 4ജി സിം ഉള്ള ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ 5ജി ഉപയോഗിക്കാൻ കഴിയും.

എയർടെൽ 5ജി പ്ലാനുകൾ:

നിലവിൽ എയർടെൽ 5ജി പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാകുന്നതുവരെ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഡാറ്റാ പ്ലാനുകളിൽ എയർടെൽ 5ജി പ്ലസ് ആസ്വദിക്കാമെന്ന് കമ്പനി സ്ഥിരീകരിച്ചു.

അതേസമയം റിലയൻസ് ജിയോ രാജ്യത്തെ നാല് നഗരങ്ങളിൽ സേവനം അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, മുംബൈ, വാരാണസി എന്നീ നഗരങ്ങളിലാണ് ജിയോ 5ജി അവതരിപ്പിച്ചത്. കൂടാതെ റിലയൻസ് ജിയോ 5ജി വെൽക്കം ഓഫറും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം യോഗ്യരായ ഉപയോക്താക്കൾക്ക് 1ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും സൗജന്യമായി ലഭിക്കും.

Tags: 5Gairtel
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies