നമ്മുടെ തലച്ചോറിനെ നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് ഒപ്ടിക്കൽ ഇല്ല്യൂഷനുകൾ. ചിലർക്ക് അതിവേഗത്തിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും. രസകരമാണെന്നതിന് പുറമെ നമ്മുടെ ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ഇത്തരം ഒപ്ടിക്കൽ ഇല്ല്യൂഷനുകൾ നമ്മളെ സഹായിക്കും. ഏകാഗ്രതയോടെ ഒരു കാര്യത്തിൽ വളരെ അധികം ശ്രദ്ധിക്കാൻ സാധിക്കും എന്നതാണ് ഇവയുടെ പ്രധാന ഗുണം.
കണ്ണികളേയും തലച്ചോറിനേയും ഒരേ പോലെ പ്രവർത്തിക്കാൻ ഇവ സഹായിക്കുന്നു. അത്തരത്തിലൊരു ഒപ്ടിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. ധാരാളം ആനകളെ നമുക്ക് ഇവിടെ കാണാനാകും. പിങ്ക്, ലൈറ്റ് പിങ്ക്, പർപ്പിൾ നിറങ്ങളിലുള്ള ആനകളാണ് ഇവ. ഇവയ്‌ക്കിടയിൽ ഒരു ‘ഹാർട്ട് ഷെയ്പ്പ്’ ഒളിഞ്ഞു കിടപ്പുണ്ട്. ഇതിനെ കണ്ടെത്തുക എന്നതാണ് ടാസ്‌ക്. അതും 15 സെക്കന്റിനുള്ളിൽ കണ്ടെത്തിയാൽ നിങ്ങൾ അതീവ ഏകാഗ്രതയുള്ള ആളാണെന്ന് എളുപ്പത്തിൽ പറയാനാകും.

ആനയെ കണ്ടെത്താൻ ചില ചെറിയ സഹായങ്ങളും ഉണ്ട്. കാരണം ഹാർട്ടിന് പുറമെ വാഴപ്പഴം പിടിച്ച് നിൽക്കുന്ന ആനയും, തൊപ്പി വച്ച് നിൽക്കുന്ന ആനയും ചിത്രത്തിലുണ്ട്. ഇവ കണ്ടുപിടിച്ചാൽ നിങ്ങളുടെ ഒബ്‌സർവേഷൻ സ്‌കിൽ ഏറ്റവും മികച്ചതാണെന്ന് പറയാൻ സാധിക്കും. ഇത് രണ്ടും കണ്ടുപിടിച്ചാൽ തന്നെ ഹാർട്ട് വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. ഉത്തരമുള്ള ചിത്രം താഴെ ചേർക്കുന്നു.
















