കാസിരംഗയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ഹിമന്ത സർക്കാർ; അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അസം മുഖ്യമന്ത്രി - truck driver hits rhino
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാസിരംഗയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ഹിമന്ത സർക്കാർ; അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അസം മുഖ്യമന്ത്രി – truck driver hits rhino

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 07:00 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: കാസിരംഗ ദേശീയോദ്യാന മേഖലയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നാഷണൽ പാർക്ക് ഏരിയയിലെ ഹൈവേയിൽ വെച്ച് റോഡിലേക്ക് കയറിവരികയായിരുന്ന കാണ്ടാമൃഗത്തെ ട്രക്ക് ഇടിക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ട്രക്ക് ഡ്രൈവറെ കണ്ടെത്തി പോലീസ് പിഴ ചുമത്തി. കാണ്ടാമൃഗങ്ങളുടെ വാസസ്ഥലത്ത് സംഭവിക്കുന്ന നിയമലംഘനങ്ങൾ അനുവദിക്കുന്നതല്ലെന്ന് അസം മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

Rhinos are our special friends; we’ll not allow any infringement on their space.

In this unfortunate incident at Haldibari the Rhino survived; vehicle intercepted & fined. Meanwhile in our resolve to save animals at Kaziranga we’re working on a special 32-km elevated corridor. pic.twitter.com/z2aOPKgHsx

— Himanta Biswa Sarma (@himantabiswa) October 9, 2022

അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കപ്പെടുകയും വികസന പദ്ധതികൾ മികച്ചതാവുകയും ചെയ്യുന്നത് മൂലം വന്യമൃഗങ്ങൾക്ക് റോഡപകടങ്ങൾ സംഭവിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതിനുദാഹരണമാണ് കാസിരംഗയിലുണ്ടായ അപകടം. അതിനാലാണ് കുറ്റകൃത്യത്തിനെതിരെ അതിവേഗം നടപടി സ്വീകരിച്ച് ജനങ്ങൾക്കൊരു മുന്നറിയിപ്പ് നൽകാൻ അസം സർക്കാർ തീരുമാനിച്ചത്.

ഹൽദിബാരി ഇടനാഴിയിൽ 40 കിലോ മീറ്റർ വേഗതയാണ് വാഹനങ്ങളുടെ വേഗപരിധി. അപകടം സംഭവിക്കുമ്പോൾ 52 കിലോ മീറ്റർ വേഗതയിലായിരുന്നു ട്രക്ക് സഞ്ചരിച്ചിരുന്നത്. കാട്ടിൽ നിന്നും റോഡിലേക്ക് കയറിവന്ന കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചതിന് പിന്നാലെ തെറിച്ചുവീണ മൃഗം അവിടെനിന്ന് രക്ഷപ്പെട്ട് പോകാൻ ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അവിടെ തന്നെ വീഴുന്ന കാണ്ടാമൃഗത്തെയാണ് ദൃശ്യങ്ങളിൽ കാണാനാകുക.

കാണ്ടാമൃഗങ്ങൾ നമ്മുടെ വളരെ ‘സ്‌പെഷ്യലായ’ സുഹൃത്തുക്കളാണെന്നും അവരുടെ വാസസ്ഥലത്തേക്ക് കടന്നുചെന്ന് നാം കാണിക്കുന്ന നിയമലംഘനങ്ങൾ ഒരുകാരണവശാലും അനുവദിക്കുന്നതല്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. നിർഭാഗ്യകരമായ ഈ അപകടത്തെ കാണ്ടാമൃഗം അതിജീവിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: KazirangatruckAssamAccidentViral Videorhinokaziranga national park
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies