തൃശൂർ:കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ദേശീയപാത തൃശ്ശൂർ ആമ്പല്ലൂരിൽ ഹൈവേ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ ചിറ്റിശേരി സ്വദേശി എടച്ചിലിൽ സതീശനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലർച്ചെ 3.30നായിരുന്നു കഞ്ചാവ് പിടികൂടിയത്. തുടർന്ന്, പുതുക്കാട് പോലീസും എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. പുതുക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ 105 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ലഹരിയുമായി കടക്കാൻ ശ്രമിച്ച സംഘത്തിനെ സിനിമാ സ്റ്റെലിൽ ആയിരുന്നു പിടികൂടിയത്. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെൻസ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസിന്റെ വലയിലായത്.
Comments