ചാൾസ് രാജകുമാരന്റെ കിരീടധാരണം; കാമില കോഹിനൂർ രത്‌നം അണിയില്ലെന്ന് റിപ്പോർട്ട്; തീരുമാനം മോഷണമുതൽ തിരിച്ച് നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാൾസ് രാജകുമാരന്റെ കിരീടധാരണം; കാമില കോഹിനൂർ രത്‌നം അണിയില്ലെന്ന് റിപ്പോർട്ട്; തീരുമാനം മോഷണമുതൽ തിരിച്ച് നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ

Queen Consort Camilla may not be crowned with Kohinoor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:41 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടനിലെ രാജാവായുള്ള ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ ചടങ്ങിൽ രണ്ടാം ഭാര്യ കാമില കോഹിനൂർ രത്‌നം പതിപ്പിച്ച കിരീടം അണിയില്ലെന്ന് റിപ്പോർട്ട്. കോഹിനൂർ രത്‌നവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം ഇപ്പോഴും പ്രതിക്കൂട്ടിൽ തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണവും അടിമത്തവും കൊള്ളയടിക്കലും വീണ്ടും ചർച്ചയായിരുന്നു. തങ്ങളുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ വസ്തുക്കൾ തിരികെ നൽകണമെന്ന് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈ കിരീടം ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയ്‌ക്ക് ലഭിച്ചിരുന്നു. 14 -ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂർ വജ്രം നൂറ്റാണ്ടുകളായി കൈമാറിക്കൊണ്ടിരിക്കുകയാണ്. 1937 -ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായി, എലിസബത്ത് രാജ്ഞിക്ക് വേണ്ടി തയ്യാറാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ വജ്രം നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. 2800 ഡയമണ്ടുകൾക്കൊപ്പം 105 കാരറ്റ് കോഹിനൂർ രത്‌നവും അടങ്ങുന്നതാണ് ഈ കിരീടം.

1947ലും 1953ലും കോഹിനൂർ തിരികെ നൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർത്ഥിച്ചിരുന്നു. 2016ൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. കോഹിനൂർ രത്‌നം ബ്രിട്ടീഷുകാർ കൊള്ള ചെയ്തതാണ് എന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.ഇത് തിരികെ കൊണ്ടു വരാനുള്ള നയതന്ത്ര പരിശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്.

Tags: CamillaKohinoor
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies