'തൊട്ടുകൂടായ്മ വേരോടെ പിഴുതുകളയണം; ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരം': സര്‍കാര്യവാഹ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തൊട്ടുകൂടായ്മ വേരോടെ പിഴുതുകളയണം; ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരം’: സര്‍കാര്യവാഹ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 08:13 am IST
FacebookTwitterWhatsAppTelegram

ജോധ്പൂര്‍: തൊട്ടുകൂടായ്മ മനസില്‍ നിന്നും വേരോടെ പിഴുതുകളയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹോസബലെ. ജാതീയത പോലുള്ള തിന്മകള്‍ ഒട്ടേറെ പരിഷ്‌കരണ ശ്രമങ്ങള്‍ക്കുശേഷവും ബാക്കി നില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ സമൂഹത്തെ തകര്‍ക്കുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ടെന്നും ഹൊസബലെ പറഞ്ഞു. ജോധ്പൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുര്‍ബലമായ സമാജ ശരീരത്തിലേക്കാണ് ദേശവിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത്. സമാജം ദുര്‍ബലമാകാതിരിക്കുവാനുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. ജാതി വിവേചനം പൂര്‍ണമായും ഒഴിവാക്കി സമൂഹത്തെയാകെ ശക്തമാക്കണം. ദുര്‍ബല വിഭാഗങ്ങളെ ശക്തമാക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. അത് കേവലം സര്‍ക്കാരിന്റെ ചുമതലയായി കാണാന്‍ സാധിക്കില്ലെന്നും സര്‍കാര്യവാഹ് പറഞ്ഞു. രാജ്യത്തെ സമൃദ്ധമാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാത്രമല്ല സമാജത്തിനും പങ്കുണ്ട്. ജീവിക്കാന്‍ പണം വേണമെന്നതുപോലെ പ്രധാനമാണ് അതിനുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നതും. അനര്‍ത്ഥത്തിലൂടെ നേടുന്ന അര്‍ത്ഥവും ജീവിതവും അര്‍ത്ഥശൂന്യമാകും. രാജ്യത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജലം, വനം, ഭൂമി, മൃഗങ്ങള്‍ എന്നിവയുടെ സംരക്ഷണവും പ്രധാന ലക്ഷ്യമാകണം. ആചാരങ്ങളിലും ഉത്സവങ്ങളിലും ജീവിതത്തിലും പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും മൂലം ഭൂമി നശിക്കും. വരും തലമുറയ്‌ക്ക് നല്‍കാന്‍ ബാക്കിയാവുന്നത് തരിശ് ഭൂമി മാത്രമാകുമെന്നും ഹോസബലെ ചൂണ്ടിക്കാട്ടി. വരും തലമുറ സംസ്‌കാരമുള്ളവരാകണം. കുട്ടികളില്‍ സമാജത്തോടുള്ള സഹാനുഭൂതി, സത്യസന്ധത, പരിസ്ഥിതിബോധം, രാഷ്‌ട്രസ്നേഹം എന്നിവ വളര്‍ത്താന്‍ ഓരോരുത്തരുടെയും പരിശ്രമം ഉണ്ടാകണമെന്ന് സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.

Tags: RSSdattatreya hosabale
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies