ഭഗവൽ സിംഗും ലൈലയും പാർട്ടി അംഗങ്ങളല്ല; സിപിഎം അന്ധവിശ്വാസത്തിനെതിരെ ശക്തമായി പോരാടുന്ന പ്രസ്ഥാനം; മലക്കം മറിഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവൽ സിംഗും ലൈലയും പാർട്ടി അംഗങ്ങളല്ല; സിപിഎം അന്ധവിശ്വാസത്തിനെതിരെ ശക്തമായി പോരാടുന്ന പ്രസ്ഥാനം; മലക്കം മറിഞ്ഞ് പത്തനംതിട്ട ജില്ലാ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:10 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതക്കേസിലെ പ്രതികൾ പാർട്ടിയുടെ സജീവ പ്രവർത്തകരാണെന്ന് അംഗീകരിക്കാതെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് ഉദയഭാനു പറയുന്നത്. ഇവർ പാർട്ടി അംഗങ്ങളായിരുന്നില്ലെന്നും പാർട്ടിയിലോ, മറ്റ് ബഹുജന സംഘടനകളിലോ യാതൊരു ഉത്തരവാദിത്വവും ഇല്ലായിരുന്നു എന്നും ഉദയഭാനു പറഞ്ഞു. ഭഗവൽ പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറി മലക്കംമറിയുന്നത്.

ഇവർ പാർട്ടിയുടെ ഭാരവാഹികളായിരുന്നില്ല. അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായി ശക്തമായി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം. ഇത് കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്ന കള്ളപ്രചാരണമാണ്. സംഭവത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടത് സിപിഎം ആണെന്നും മറ്റൊരു രാഷ്‌ട്രീയ പ്രസ്ഥാനവും ഇതിനെതിരെ രംഗത്ത് വന്നിട്ടില്ലെന്നും ഉദയഭാനു പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എല്ലാകാലത്തും സിപിഎമ്മിന്റെ നിലപാടെന്നും ഉദയഭാനു കൂട്ടിച്ചേർത്തു.

അതേസമയം ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രദീപ് കുമാർ പറഞ്ഞിരുന്നു. ഭാര്യ ലൈലയും പാർട്ടി പ്രവർത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുൻനിരയിൽ ലൈലയുണ്ടായിരുന്നുവെന്നും നേതാവ് പറഞ്ഞു. പാർട്ടിയിലെ തീവ്രനിലപാടുകാരനായിരുന്നു ഭഗവൽ സിംഗ് എന്നാണ് പ്രദീപ് കുമാർ പറഞ്ഞത്.

എന്നാൽ ഇത് അംഗീകരിക്കാൻ പോയിട്ട് സംഭവത്തിൽ പ്രതികരിക്കാൻ പോലും മുതിർന്ന നേതാക്കൾ ഇനിയും തയ്യാറായിട്ടില്ല. ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്നാണ് അവരുടെ വാദം.

Tags: CPMമനുഷ്യബലിനരബലിആഭിചാര കൊലbhagawal singhlaila
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies