ഇലന്തൂരിൽ പരിശോധന പുരോഗമിക്കുന്നു; നായ മണം പിടിച്ച് നിന്ന സ്ഥലങ്ങളിൽ അസ്വാഭാവികമായ നിലയിൽ മഞ്ഞൾചെടിയും ചെമ്പകവും; പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂരിൽ പരിശോധന പുരോഗമിക്കുന്നു; നായ മണം പിടിച്ച് നിന്ന സ്ഥലങ്ങളിൽ അസ്വാഭാവികമായ നിലയിൽ മഞ്ഞൾചെടിയും ചെമ്പകവും; പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാരകൊലപാതകം നടന്ന വീട്ടിൽ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം. പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും പുരയിടത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടേയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച നായകളായ മായയെയും മർഫിയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്. മൃതദേഹം മണം പിടിച്ച് കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച നായ്‌ക്കളാണ് ഇവ.

നായകൾ അസ്വഭാവികമായ രീതിയിൽ മണം പിടിച്ച് നിന്ന സ്ഥലങ്ങളിൽ പോലീസ് കുഴിച്ച് പരിശോധിക്കും. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ അസ്വഭാവികമായ രീതിയിൽ ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്.

പോലീസ് നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തിയത് മഞ്ഞൾ ചെടികൾ നട്ടിപിടിപ്പിച്ച ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരയ്‌ക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് പോലീസ് കുഴിയെടുത്ത് പരിശോധിക്കാനായി അടയാളപ്പെടുത്തി വെച്ചത്. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ നിന്നു. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് അവിടെ പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നുണ്ട്. അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു. മനുഷ്യന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.

ലൈലയെയും ഭഗവൽ സിംഗിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്‌ക്കുന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോട് മുഖ്യ പ്രതി ഷാഫി സഹകരിക്കുന്നില്ല. ഇത് പോലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. അന്വേഷണസംഘം പ്രതികളുമായി വീട്ടിലെത്തിയപ്പോൾ ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

Tags: Murderelanthoor
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies